സൂപ്പര്‍ ഡിലക്‌സില്‍ പോണ്‍ നടിയായി രമ്യ കൃഷ്ണന്‍

Tue,Mar 12,2019


വിജയ് സേതുപതി, സമന്ത, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സൂപ്പര്‍ ഡിലക്‌സ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. വിജയ് സേതുപതിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ട്രെയ്‌ലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു. പടയപ്പയിലെ നീലാംബരിയായും ബാഹുബലിയിലെ ശിവകാമിയായും പ്രേക്ഷകരെ കീഴടക്കിയ രമ്യ ചിത്രത്തില്‍ ഒരു പോണ്‍ നടിയുടെ വേഷത്തിലാണ് എത്തുന്നത്. സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് സൂപ്പര്‍ ഡിലക്‌സില്‍ താന്‍ കൈകാര്യം ചെയ്തതെന്ന് രമ്യ പറയുന്നു. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. 'ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും. സൂപ്പര്‍ ഡിലക്‌സിലെ ലീല എന്ന കഥാപാത്രം ഞാന്‍ പണത്തിന് വേണ്ടി ചെയ്യുന്നതല്ല. അതെന്റെ വലിയ ആഗ്രഹമാണ്'- ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ പറയുന്നു. ലീലയെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് നദിയ മൊയ്തുവിനെയായിരുന്നു. പിന്നീടാണ് കഥാപാത്രം രമ്യയിലേക്ക് എത്തുന്നത്. രമ്യ ലീലയെ മനോഹരമായി അവതരിപ്പിച്ചുവെന്ന് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ പറയുന്നു. കുമാരരാജയുടെ കഥയ്ക്ക് മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ.ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 29 ന് സൂപ്പര്‍ഡിലക്‌സ് പ്രദര്‍ശനത്തിനെത്തും.

Other News

  • ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയം; വീഡിയോ
  • ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നു, അഭിനന്ദിച്ച് മകള്‍ ട്വിങ്കിള്‍ ഖന്ന
  • ഡബ്ല്യു.സി.സിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തെലുങ്കു വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും സംഘടന രൂപീകരിച്ചു
  • സുഡാനിയും ഭയാനകവും ഷാങ് ഹായ് ഫെസ്റ്റിവലിലേക്ക്
  • ജുംബാ ലഹരിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
  • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
  • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
  • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
  • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
  • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
  • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • Write A Comment

     
    Reload Image
    Add code here