അജയ് ദേവ് ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് ഹിന്ദിയില്‍!

Wed,Mar 13,2019


അജയ് ദേവ് ഗണിന്റെ നായികയായി കീര്‍ത്തി സുരേഷിന് ബോളിവുഡ് അരങ്ങേറ്റം. ബധായി ഹോ ഒരുക്കിയ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡിലെത്തുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. സയ്യിദിന്റെ ശിക്ഷണത്തില്‍ 1951, 1962 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് വിജയിക്കുകയും 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു. അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് കീര്‍ത്തിയാണ്. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റും സിനിമാനിരൂപകനുമായ തരണ്‍ ആദര്‍ശാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. 1 പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കീര്‍ത്തിയിപ്പോള്‍ അഭിനയിക്കുന്നത്.

Other News

 • സല്‍മാന്‍ ഖാന്‍ സ്വന്തമായി ചാനല്‍ തുടങ്ങുന്നു
 • കത്രീന കൈഫിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് റേഞ്ച് റോവര്‍ വോഗ് എസ്ഇയും
 • മോഡിയായി വിവേക് ഒബ്‌റോയിയുടെ വ്യത്യസ്ത ലുക്കുകള്‍ പുറത്ത്!
 • മിയ ഖലീഫ വിവാഹിതയാകുന്നു!
 • സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക്
 • നടന്‍ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശിര്‍വാദവുമായി മോഹന്‍ലാലും സുചിത്രയും
 • ലൂസിഫറിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ ; ധ്യാനത്തില്‍ മുഴുകി മഞ്ജു
 • രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി
 • നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍ അരുണ്‍ സംവിധായകനാകുന്നു!
 • സൂപ്പര്‍ ഡിലക്‌സില്‍ പോണ്‍ നടിയായി രമ്യ കൃഷ്ണന്‍
 • Write A Comment

   
  Reload Image
  Add code here