ജോണി ഡെപ്പ് രാക്ഷസനെന്ന് മുന്‍ഭാര്യ അമ്പര്‍ ഹേഡ്; നടനെതിരായ പോരാട്ടം തുടരും

Sat,Apr 13,2019


മുന്‍ഭര്‍ത്താവ് ജോണി ഡെപ്പിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് നടി അമ്പര്‍ ഹേഡ്. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഹേഡ് പറയുന്നത് അസത്യമാണെന്നാണ് ഡെപ്പിന്റെ വാദം. തന്നെ പീഡനവീരനായി ചിത്രീകരിച്ചതില്‍ 'നന്ദി' പറയുന്നുവെന്നും ഡെപ്പ് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഹേഡ്.

മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്.

'ഒരിക്കല്‍ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയാളുടെ ഇടിയുടെ ശക്തി കൊണ്ട് കട്ടിലിന്റെ ഫ്രെയിം പോലും തകര്‍ന്നുപോയി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു.'

ഹേഡിന്റെയും ഡെപ്പിന്റെയും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയിലാണ്. 50 മില്യണ്‍ യൂ.എസ് ഡോളറാണ് ഹേഡ് ഡെപ്പില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഡെപ്പിനെതിരേ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ സിനിമയില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്ന് ഹേഡ് ആരോപിച്ചിരുന്നു.

ജോണി ഡെപ്പിനെതിരേ അമ്പര്‍ ഹേഡ് പുറത്തുവിട്ട ചിത്രം 'ഗ്ലോബല്‍ ഫാഷന്‍ ബ്രാന്റിന്റെ ക്യാമ്പയിനില്‍ നിന്നും എന്നെ പുറത്താക്കി. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ പുറത്ത് പറഞ്ഞതിന് ഞാന്‍ വലിയ വില നല്‍കേണ്ടി വന്നു. ഭീഷണി മുഴക്കിയുള്ള കോളുകളും സന്ദേശങ്ങളും ലഭിക്കുന്നതിനാല്‍ ആഴ്ച തോറും ഫോണ്‍ നമ്പര്‍ മാറ്റേണ്ട ഗതികേടിലാണ് ഞാനിപ്പോള്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പുറത്തേക്ക് ഇറങ്ങിയാല്‍ ഡ്രോണ്‍ ക്യാമറകളും കാറുകളും ബൈക്കുകളുമെല്ലാം എന്നെ പിന്തുടരുന്നു'- ഹേഡ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹേഡിന്റെ ആരോപണങ്ങള്‍ കാരണമാണ് പൈരേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഡെപ്പ് പുറത്ത് പോയതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2015 ലാണ് ഹേഡും ഡെപ്പും വിവാഹിതരായത്. 2017 ല്‍ ബന്ധം വേര്‍പിരിയുകയും ചെയ്തു.

Other News

 • മൊബൈല്‍ ഫോണ്‍ തട്ടിപ്പറച്ചതിന് സല്‍മാന്‍ ഖാനെതിരേ കേസ്
 • 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട്, ഹൃത്വിക്കിന് പ്രശംസയുമായി മുന്‍ ഭാര്യ സൂസാനെ
 • ജാന്‍വിയെ കെട്ടിപുണര്‍ന്ന് കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍
 • മോശമായി സംസാരിച്ച സഹസംവിധായകന്റെ ഫോണ്‍നമ്പര്‍ പരസ്യമാക്കി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
 • വോട്ട് ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
 • സന്തുഷ്ടദാമ്പത്യത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
 • സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചു, ബിജു മേനോനെതിരേ സൈബര്‍ ആക്രണം
 • 45 കാരിയായ മലൈകയും 33 കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു?
 • സമ്മതിധാനാവകാശം നിര്‍വഹിച്ച് തമിഴ് സൂപ്പര്‍ താരങ്ങള്‍
 • മോഡി സിനിമ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി
 • സ്വന്തം അമ്മയ്‌ക്കെതിരെ നടി സംഗീത
 • Write A Comment

   
  Reload Image
  Add code here