സമ്മതിധാനാവകാശം നിര്‍വഹിച്ച് തമിഴ് സൂപ്പര്‍ താരങ്ങള്‍

Thu,Apr 18,2019


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം രേഖപ്പെടുത്തി തമിഴ് താരങ്ങള്‍. നടന്മാരായ അജിത്, അര്‍ജുന്‍ സര്‍ജ, രജനികാന്ത്, സൂര്യ, കാര്‍ത്തി, വിജയ്, കമല്‍ഹാസന്‍, ശശികുമാര്‍ നടിമാരായ ജ്യോതിക, ശ്രുതിഹാസന്‍, ഖുശ്ബു തുടങ്ങിയ താരങ്ങള്‍ പുലര്‍ച്ചെ തന്നെ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി.

ഭാര്യയും നടിയുമായ ശാലിനിക്കൊപ്പം തിരുവാണ്‍മയൂരിലെത്തിയാണ് നടന്‍ അജിത് വോട്ട് രേഖപ്പെടുത്തിയത്. നുങ്കമ്പാക്കം സ്റ്റെല്ല മേരീസ് കോളേജിലായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വോട്ട് ചെയ്തത്.

ആല്‍വാര്‍പേട്ടിലാണ് മക്കൾ നതി മയ്യം നേതാവ് കൂടിയായ നടന്‍ കമല്‍ ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. മകളും നടിയുമായ ശ്രുതി ഹാസനൊപ്പമാണ് കമല്‍ വോട്ട് ചെയ്യാനെത്തിയത്.

സകുടുംബം എത്തിയാണ് നടന്‍ ശിവകുമാര്‍ വോട്ടവകാശം വിനിയോഗിച്ചത്. മക്കളും അഭിനേതാക്കളുമായ നടന്‍ സൂര്യ ഭാര്യയും നടിയുമായ ജ്യോതിക, നടന്‍ കാര്‍ത്തി ഭാര്യ രഞ്ജിനി എന്നിവര്‍ ചെന്നൈയിലാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.

Other News

  • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
  • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
  • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
  • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
  • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
  • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്
  • സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ
  • തമാശയുടെ ടീസറെത്തി
  • ബൊക്ക എങ്ങിനെ മദ്യക്കുപ്പിക്ക് പകരമാകും, സെന്‍സര്‍ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് നടന്‍ അജയ് ദേവ് ഗണ്‍
  • ഉണ്ടയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി!
  • Write A Comment

     
    Reload Image
    Add code here