തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സമീറ റെഡ്ഢി

Tue,May 07,2019


സിനിമ സഹപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സമീറ റെഡ്ഢി ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് സമീറയുടെ പരാമര്‍ശം. കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ വിവാദമാകുമ്പോള്‍ അത് യാഥാര്‍ഥ്യമാണെന്ന് സമീറ പറയുന്നു. സിനിമയില്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു വിഷയം വനിതാ സിനിമാ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. ഒരുപാട് തവണ എനിക്കും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും ദുരദ്ദേശത്തോടെ എന്നെ സമീപിച്ചിട്ടുമുണ്ട്. സ്ത്രീകള്‍ കേവലം ഒരു ഉപഭോഗ വസ്തുവല്ല എന്ന് മനസ്സിലാക്കണം.

സമൂഹത്തില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും രണ്ടു തട്ടിലാണ് കാണുന്നത്. അത് സിനിമാമേഖലയിലും പ്രതിഫലിക്കുന്നു എന്ന് മാത്രം. അത് മാറുമെന്നും തുല്യമായി പരിഗണിക്കപ്പെടുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു- സമീറ പറഞ്ഞു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സമീറയിപ്പോള്‍. 2014 ലാണ് സമീറ അക്ഷയ് വര്‍ധയെ വിവാഹം കഴിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവക്കാറുണ്ട് താരം. താന്‍ ഗര്‍ഭിണിയാണെന്നും രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും സമീറ വ്യക്തമാക്കിയിരുന്നു.

Other News

 • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
 • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
 • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
 • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
 • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
 • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
 • മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്
 • സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ
 • തമാശയുടെ ടീസറെത്തി
 • ബൊക്ക എങ്ങിനെ മദ്യക്കുപ്പിക്ക് പകരമാകും, സെന്‍സര്‍ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് നടന്‍ അജയ് ദേവ് ഗണ്‍
 • ഉണ്ടയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി!
 • Write A Comment

   
  Reload Image
  Add code here