ഫഹദ് ഫാസിലിനെ പ്രശംസിച്ച് ദംഗല്‍ സംവിധായകന്‍

Fri,May 10,2019


യുവ നടന്മാരില്‍ ശ്രദ്ധേയനായ നടന്‍ ഫഹദ് ഫാസിലിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കയാണ് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി. കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്‌സ്, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ കണ്ട ശേഷമാണ് ഫഹദിന്റെ ആരാധകനായി മാറിയതെന്നും നിതേഷ് തീവാരി പറയുന്നു. 'ഒരു രക്ഷയുമില്ലാത്ത അഭിനയമാണ്.. ചെയ്യുന്ന ഓരോ റോളും.. ഇദ്ദേഹത്തെ കണ്ടു പിടിക്കാന്‍ കുറച്ചു വൈകിപ്പോയി.. ഞാനും ഇപ്പോള്‍ വലിയൊരു ഫാനായിരിക്കുകയാണ്.' അഭിനയത്തിലൂടെ ഇനിയും രസിപ്പിച്ചുകൊണ്ടേയിരിക്കൂവെന്നും തീവാരി ട്വീറ്റ് ചെയ്യുന്നു.

ദംഗല്‍ സംവിധായകന്റെ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഫഹദിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളും കാണണമെന്നും സംവിധായകനോട് ആരാധകര്‍ ആവശ്യപ്പെടുന്നു. തീര്‍ച്ചയായും കാണുമെന്നും സിനിമകള്‍ പറഞ്ഞു തന്നതിന് നന്ദിയുണ്ടെന്നും നിതേഷ് റീട്വീറ്റ് ചെയ്യുന്നു. അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ആമിര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു, സിദ്ധാര്‍ഥ് റായ് കപൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ദംഗല്‍ 2016ലാണ് റിലീസായത്. ഉത്തരേന്ത്യയിലെ പോഗട്ട് കുടുംബത്തില്‍ പിറന്ന രണ്ടു പെണ്‍കുട്ടികള്‍ ഗുസ്തി ചാമ്പ്യന്‍മാരാകുന്ന കഥ പറഞ്ഞ ചിത്രത്തില്‍ ആമിര്‍ ഖാനാണ് അവരുടെ പരിശീലകനായെത്തുന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ലാഭം നേടിയ ബോളിവുഡ് ചിത്രം എന്നതിനപ്പുറം ചൈനയിലും മികച്ച ജയം കൈവരിച്ച ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ദംഗല്‍ നേടിയിരുന്നു. തിരക്കഥാകൃത്തു കൂടിയായ നിതേഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്.

Other News

  • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
  • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
  • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
  • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
  • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
  • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്
  • സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ
  • തമാശയുടെ ടീസറെത്തി
  • ബൊക്ക എങ്ങിനെ മദ്യക്കുപ്പിക്ക് പകരമാകും, സെന്‍സര്‍ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് നടന്‍ അജയ് ദേവ് ഗണ്‍
  • ഉണ്ടയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി!
  • Write A Comment

     
    Reload Image
    Add code here