ഭാര്യയുടേയും മകന്‍റേയും ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

Mon,May 13,2019


മാതൃദിനത്തില്‍ ഭാര്യ പ്രിയയുടെയും മകന്‍ ഇസഹാഖ് കുഞ്ചാക്കോയുടെയും ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. എന്റെ പ്രണയത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്. താരത്തിന് കുഞ്ഞുണ്ടായ അന്ന് മുതല്‍ ആരാധകര്‍ പ്രവചിച്ചിരുന്ന പേരായിരുന്നു ബോബന്‍ കുഞ്ചാക്കോ എന്നത് . പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയയെ വിവാഹം ചെയ്യുന്നത്.

Other News

  • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
  • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
  • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
  • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
  • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
  • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്
  • സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ
  • തമാശയുടെ ടീസറെത്തി
  • ബൊക്ക എങ്ങിനെ മദ്യക്കുപ്പിക്ക് പകരമാകും, സെന്‍സര്‍ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് നടന്‍ അജയ് ദേവ് ഗണ്‍
  • ഉണ്ടയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി!
  • Write A Comment

     
    Reload Image
    Add code here