തൊട്ടപ്പന്‍ ക്യാരക്ടര്‍ പോസ്റ്റര്‍

Tue,May 14,2019


വിനായകന്‍ പ്രധാനവേഷത്തില്‍ എത്തുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിലെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാതൃദിനത്തില്‍ ചിത്രത്തില്‍ അമ്മയായെത്തുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. മേരി എന്ന കഥാപാത്രമായെത്തുന്നത് സുനിത സി വി ആണ്. കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പ്രശസ്ത ചെറുകഥാകൃത്ത് ഫ്രാന്‍സിസ് നെറോണയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‌ പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- സുരേഷ് രാജന്‍, സംഗീതം- ഗിരീഷ് എം ലീലകുട്ടന്‍, പശ്ചാത്തല സംഗീതം- ജസ്റ്റിന്‍, ചിത്രസംയോജനം- ജിതിന്‍ മനോഹര്‍.

റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഖദ, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖം പ്രിയംവദയാണ് നായിക. കൊച്ചിയില്‍നിന്നുമുള്ള ഒട്ടേറെ പുതുമുഖ നാടിനടന്മാരും തൊട്ടപ്പനിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നു. ചിത്രം ഈദിന് പുറത്തിറങ്ങും.

Other News

 • നടന്‍ സിദ്ദീഖിനെതിരെ മീ ടൂ ആരോപണം!
 • ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
 • തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്
 • 59ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ആരാധകരും സിനിമാലോകവും
 • ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു
 • ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
 • മാൻവേട്ട: സൈഫ്, സോണാലി, നീലം, തബു എന്നിവർക്ക് വീണ്ടും നോട്ടീസ്
 • സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ
 • തമാശയുടെ ടീസറെത്തി
 • ബൊക്ക എങ്ങിനെ മദ്യക്കുപ്പിക്ക് പകരമാകും, സെന്‍സര്‍ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് നടന്‍ അജയ് ദേവ് ഗണ്‍
 • ഉണ്ടയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി!
 • Write A Comment

   
  Reload Image
  Add code here