ഐറയില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു

Mon,May 20,2019


ഐറ എന്ന ഹൊറര്‍ ചിത്രത്തില്‍ നയന്‍താരയുടെ കൗമാരകാലം അവതരിപ്പിച്ച ഗബ്രിയേല സെലസ് വിവാഹിതയാകുന്നു. അടുത്ത സുഹൃത്തായ ആകാശ് ആണ് ഗബ്രിയേലയുടെ വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഗബ്രിയേല തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. വിജയ് ടിവിയിലെ റിയാലിറ്റി ഷോയിലൂടെയാണ് ഗബ്രിയേല പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. കറുത്ത നിറമുള്ളവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങളെ വിമര്‍ശിച്ച് ഗബ്രിയേല അവതരിപ്പിച്ച ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സര്‍ജുന്‍ സംവിധാനം ചെയ്ത ഐറ തന്നെയാണ് ഗബ്രിയേലയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിലെ ഭവാനി എന്ന വേഷം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഭവാനി എന്ന കഥാപാത്രമായി ഗബ്രിയേലയും നയന്‍താരയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മോഡലിങ് രംഗത്ത് സജീവ സാന്നിധ്യമാണ് ഗബ്രിയേലയിപ്പോള്‍. കറുപ്പഴകി എന്നാണ് ഗബ്രിയേലയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പേര്.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here