തോല്‍വി കനത്ത പ്രഹരം, മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും-പ്രകാശ് രാജ്

Fri,May 24,2019


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ നടന്‍ പ്രകാശ് രാജ് രൂക്ഷപ്രതികരണവുമായി രംഗത്ത്. തോല്‍വി തന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. നരേന്ദ്രമോഡിയുടേയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകനായിരുന്ന പ്രകാശ് രാജ് ബാംഗ്ലൂര്‍ സെന്‍ട്രലില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. സ്വതന്ത്രനായാണ് താരം ഇവിടെ മത്സരിച്ചത്.'തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ മുഖത്ത് കിട്ടിയ അടിയാണ്. കൂടുതല്‍ അപമാനിതനായും പരിഹാസ്യനായും തോന്നുന്നു. എന്നാല്‍ ഞാനെന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ത്തന്നെ പ്രകാശ് രാജ് പിറകിലായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ നില ഉയരാതെ വന്നപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ബിജെപിയുടെ സിറ്റിങ് എം.പി പി.സി. മോഹനും കോണ്‍ഗ്രസിന്റെ റിസ്വാന്‍ അഷ്റഫുമായിരുന്നു പ്രകാശ് രാജിന്റെ എതിരാളികള്‍.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here