സുഡാനിയും ഭയാനകവും ഷാങ് ഹായ് ഫെസ്റ്റിവലിലേക്ക്

Sat,May 25,2019


യുവ സംവിധായകൻ സക്കരിയയുടെ സൂപ്പർ ഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയയും ജയരാജ് സംവിധാനം ചെയ്ത ഭയാനകവും 22മത് ഷാങ് ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്. സുഡാനിയും ഭയാനകവും കൂടാതെ ഇന്ത്യയിൽ നിന്ന് മഹാനദി, ഫെയർഫ്ലൈ, തുംബഡ്, റൗണ്ട് ഫിഗർ, റാഘോഷ്, ദ് ഒഡ്സ്, മാന്‍റോ എന്നീ ഒമ്പത് ചിത്രങ്ങളും ഷാങ് ഹായ് ഫെസ്റ്റിവലിന് എത്തുന്നുണ്ട്. കാൻ ഫിലിം ഫെസ്റ്റിവൽ അടക്കം നിരവധി ചലച്ചിത്ര മേളകളിൽ സുഡാനി പ്രദർശിപ്പിച്ചിരുന്നു. 49മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഞ്ചെണ്ണം സുഡാനിക്ക് ലഭിച്ചിട്ടുണ്ട്. സൗബിൻ ഷാഹിർ മികച്ച നടനായും സക്കരിയ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. 23മത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സുഡാനിക്ക് ലഭിച്ചു. നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം സക്കരിയ സ്വന്തമാക്കിയിരുന്നു. ഭയാനകത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ജയരാജിനെ തേടിയെത്തി. കൂടാതെ, തിരക്കഥ, ഛായാഗ്രാഹകൻ എന്നീ ദേശീയ പുരസ്കാരങ്ങളും ഈ ചിത്രം നേടി.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here