ഡബ്ല്യു.സി.സിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തെലുങ്കു വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും സംഘടന രൂപീകരിച്ചു

Sun,May 26,2019


മലയാളസിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ (ഡബ്ല്യൂ.സി.സി) യുടെ ചുവടുപിടിച്ച് തെലുങ്കുസിനിമയിലും വനിതാ കൂട്ടായ്മ. ടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

വോയ്‌സ് ഓഫ് വുമണ്‍ (VOW) എന്ന് പേരിട്ടിരിക്കുന്ന സംഘടനയില്‍ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍പതോളം വനിതകള്‍ അംഗങ്ങളാണ്. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കുന്നു.

മലയാളത്തിലെ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഡബ്ല്യു.സി.സി രൂപീകരിക്കപ്പെട്ടത്. തെലുങ്കുസിനിമയും സമാനമായ നിരവധി ആരോപണങ്ങളുണ്ടായി. മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി നിരവധി നടിമാരാണ് ലൈംഗികചൂഷണത്തിന്റെ കഥകളുമായി രംഗത്തെത്തിയത്.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here