ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നു, അഭിനന്ദിച്ച് മകള്‍ ട്വിങ്കിള്‍ ഖന്ന

Sun,May 26,2019


വിഖ്യാത ചലച്ചിത്രകാരനായ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രത്തില്‍ ബോളിവുഡിലെ മുന്‍കാല നടിയും അന്തരിച്ച നടന്‍ രാജേഷ് ഖന്നയുടെ ഭാര്യയുമായ ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നു. ഡണ്‍കിര്‍ക്കിനുശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ടെനറ്റ് എന്ന ചിത്രത്തില്‍ ഡിംപിള്‍ അഭിനയിക്കുന്ന കാര്യം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. അതേസമയം ഡിംപിള്‍ കപാഡിയയെ അഭിനന്ദിച്ച് നടിയും മകളുമായ ട്വിങ്കിള്‍ ഖന്ന രംഗത്തെത്തി.

'അമ്മയ്ക്ക് അഭിനന്ദനങ്ങള്‍, എനിക്ക് ഏറെ അഭിമാനം തോന്നുന്നു. താങ്കള്‍ ഒരു വിസ്മയമാണ്. പ്രായം പ്രതിഭയ്ക്കും കഴിവിനും തടസ്സമല്ലെന്ന് എല്ലാവര്‍ക്കും മുന്‍പില്‍ ഒരു ഉദാഹരണമായി താങ്കള്‍ തെളിയിച്ചിരിക്കുന്നു' ട്വിങ്കിള്‍ ട്വീറ്റ് ചെയ്തു. ഇതാദ്യമായല്ല ഡിംപിള്‍ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2002 ല്‍ പുറത്തിറങ്ങിയ ലീല എന്ന ചിത്രത്തില്‍ ഡിംപിള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സോംനാഥ് സെന്‍ സംവിധാനം ചെയ്ത ഈ ചിത്രം അമേരിക്കന്‍ പ്രൊഡക്ഷനായിരുന്നു.

നടന്‍ അക്ഷയ് കുമാറിന്റെ പത്‌നിയാണ് ട്വിങ്കിള്‍ ഖന്ന.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here