ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌

Tue,Jun 11,2019


ബോളിവുഡ് നടിയും ഹേമമാലിനിയുടെ മകളുമായ ഇഷ ഡിയോളിന് കുഞ്ഞു പിറന്നു. ഇഷയുടെ ഭര്‍ത്താവ് ഭരത് തക്താനിയാണ് ഈ വിവരം പുറത്ത് വിട്ടത്. പെണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. മിറായ തക്താനി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ഥന തങ്ങള്‍ക്കൊപ്പം വേണമെന്നും- ഭരത് കുറിച്ചു. ജനുവരിയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇഷ ആരാധകരുമായി പങ്കുവയ്ക്കുന്നത്. മൂത്ത മകള്‍ രാധ്യ തക്താനിയുടെ ചിത്രം പങ്കുവച്ച് 'സഹോദരിയായി ഞങ്ങള്‍ ഇവള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നു'വെന്ന്- ഇഷ കുറിച്ചു. കോയി മേരേ ദില്‍സേ പൂഛേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇഷ ധൂം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ആയുധ എഴുത്ത് എന്ന ചിത്രത്തിലൂടെ തമിഴിലും ഇഷ വേഷമിട്ടു. 2012 ലാണ് വ്യവസായിയായ ഭരതിതിനെ ഇഷ വിവാഹം ചെയ്യുന്നത്. 2017 ല്‍ ആദ്യ കുഞ്ഞിന് ജന്‍മം നല്‍കി. 2018 ല്‍ പുറത്തിറങ്ങിയ കേക്ക്‌വാക്ക് എന്ന ഹ്രസ്വചിത്രത്തിലാണ് ഇഷ അവസാനമായി അഭിനയിച്ചത്.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here