അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Tue,Jun 11,2019


ചലച്ചിത്ര നടന്‍ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ് ബച്ചന്റെ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് പകരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാനെ സ്‌നേഹിക്കൂ എന്ന സന്ദേശവും ഹാക്കര്‍മാര്‍ ട്വിറ്റ് ചെയ്തു. പുണ്യറമദാന്‍ മാസത്തില്‍ ഇന്ത്യ മുസ്ലീം സമുദായപ്പെട്ടവരെ ആക്രമിച്ചുവെന്നും പകരം ചോദിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ഐസ്‌ലാന്‍ഡ് റിപബ്ലിക് ടര്‍ക്കിഷ് ഫുട്‌ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നു തുടങ്ങിയ സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടു. മഹാരാഷ്ട്ര സൈബര്‍ പോലീസ് യൂണിറ്റ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. 38 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന ബച്ചന്റെ അക്കൗണ്ട് ഇപ്പോള്‍ പുന:സ്ഥാപിട്ടുണ്ട്.

Other News

 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • ഇഷാ ഡിയോളിന് പെണ്‍കുഞ്ഞ്‌
 • തമിഴ് കൊമേഡിയനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു
 • വിമര്‍ശകര്‍ക്ക് മറുപടിയുമായി നിറവയര്‍ ഫോട്ടോ പങ്കുവച്ച് സമീറ റെഡ്ഢി
 • Write A Comment

   
  Reload Image
  Add code here