Obituary

Find in
 • മോണ്‍ട്രിയോള്‍: ജോസ് ജോണ്‍ മറ്റം

  മോണ്‍ട്രിയോള്‍ : കോട്ടയം കിടങ്ങൂര്‍ സ്വദേശി മറ്റത്തില്‍ ജോസ് ജോണ്‍ (73 ) കാനഡയിലെ മോണ്‍ട്രിയോളിലുള്ള വെസ്റ്റ് ഐലന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്ററില്‍ നിര്യാതനായി. ലൂസി കണ്ടാരപ്പള്ളില്‍ (കളരിക്കല്‍ ) ആണ് ഭാര്യ. മക്കള്‍: ജോണ്‍ മറ്റം (മോണ്‍ട്രിയാല്‍ ), മേരി ആന്‍ (സെന്റ് ലൂയിസ് ) . മരുമകന്‍: സിജോ മുണ്ടപ്ലാക്കില്‍ (സെന്റ് ലൂയിസ് . സഹോദരങ്ങള്‍: മാത്യു (ഫ്‌ളോറിഡ ), ത്രേസ്യാമ്മ (കേരളം ), പരേതരായ അമ്മിണി , മേരി , തോമസ് . ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ കുറച്ചുകാലം സേവനമനുഷ്ടിച്ച ജോസ് 1971 ലാണ് കാനഡയിലെത്തിയത് . പിന്നീട് 40 വര്‍ഷത്തോളം റോള്‍സ് റോയ്‌സ് ഉദ്യോഗസ്ഥനായിരുന്നു . ഫെബ്രുവരി 18 ഞായറാഴ്ച വൈകുന്നേരം 5 .30 മുതല്‍ 9 മണി വരെ YvesLegare Funeral home (1350 Autoroute 13, Laval, Quebec, H7X 3W) മൃതശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ് . 7 .30 ന് ഒപ്പീസും മറ്റ് മരണാനന്തര ശുശ്രൂഷകളും ഉണ്ടായിരിക്കും. ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹോളി നെയിം ഓഫ് ജീസസ് കാത്തലിക് ചര്‍ച്ചില്‍ (899 Chomedey Blvd, Laval, Quebec, H7V 2X1) ദിവ്യബലിയും തുടര്‍ന്ന് മൃതസംസ്‌കാരവും നടക്കും .

 • ന്യൂയോര്‍ക്ക്: മറിയാമ്മ മാത്യു

  ന്യൂയോര്‍ക്ക് : മാവേലിക്കര ചാരുംമൂട് പറമ്പില്‍ പരേതനായ ചെറിയാന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോര്‍ക്ക്), പരേതനായ ചെറിയാന്‍ മാത്യു, മരുമക്കള്‍: ഏലിയാമ്മ ചെറിയാന്‍ , സൂസമ്മ തോമസ്, കുഞ്ഞൂഞ്ഞമ്മ ജെയിംസ്, ഡെയ്‌സി മാത്യു, തോമസ് തോണ്ടലില്‍, അജു അലക്‌സാണ്ടര്‍ (എല്ലാവരും ന്യൂയോര്‍ക്ക്) പൊതുദര്‍ശനം: ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ സെന്റ് വിന്‍സന്റ് ഡി പോള്‍ മലങ്കര കാത്തലിക് കത്തീഡ്രലില്‍. ( Elmont 500 De Paul tsreet, 11003 Elmont, NY). സംസ്‌കാര ശുശ്രുഷകള്‍ ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് വിന്‍സന്റ് ഡി പോള്‍ മസങ്കര കാത്തലിക് കത്തീഡ്രലില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരംമൗണ്ട് സെന്റ് മേരി സെമിത്തേരിയില്‍ (17200 Booth Memorial Ave, Flushing, NY 11365) . മലങ്കര കത്തോലിക്ക യു.എസ്.എ & കാനഡ രൂപത ബിഷപ് ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും.
  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബോബി 516 358 0264, തോമസ് 516 735 0454
  ജീമോന്‍ റാന്നി

 • ചെന്നൈ: കടുതോടില്‍ ലൗസി

  ചെന്നൈ: കടുതോടില്‍ പരേതനായ മിക്കി മാര്‍ക്കോസിന്റെ ഭാര്യ ലൗസി (62) ചെന്നൈയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട് കേരളത്തില്‍. മക്കള്‍: ജോര്‍ജി, പ്രതീഷ് (ഇരുവരും കാന്‍ബറ). മരുമകള്‍: അനിത ഏബ്രാഹം. മോനിപ്പള്ളി കല്ലാറ്റ് ജോര്‍ജ് - പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതനായ ജൂഡ്, ലീന അലക്‌സ് ചെമ്മലക്കുഴി (മോനിപ്പള്ളി), ലിന്‍സി ജിമ്മി കണിയാലി (ഷിക്കാഗോ), പരേതനായ ജൂഡിച്ചന്‍.

 • തിരുവല്ല: കുറ്റൂർ കൂടത്തിനാമണ്ണിൽ എ.വി. ചാക്കോ

  തിരുവല്ല: ഹൈദരാബാദ് ഡിഫൻസ് ഓർഡനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ കുറ്റൂർ കൂടത്തിനാമണ്ണിൽ എ.വി. ചാക്കോ (85) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുറ്റൂർ കല്ലറക്കൽ അമ്മാളുകുട്ടി (ഡിഫൻസ് ഓർഡനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥ, ഹൈദരാബാദ്). മക്കൾ: ഓമന (അധ്യാപിക, മാലദ്വീപ്), മനു (ഭിലായ്), രാജി (യുകെ). മരുമക്കൾ: പൂഞ്ഞാർ ചേന്നാട്ട് കപ്പലുമാക്കൽ ജേക്കബ് മാത്യു (ഡിഫൻസ് അക്കൗണ്ടസ്, നേവൽബേസ്, കൊച്ചി), ഭിലായ് ഇസ്പാത് നഗർ തടത്തിൽ എ.പി. ജോൺസൺ (കെഡിയ ഡിസ്റ്റിലറി, ഭിലായ്), റായ്പൂർ മാവനാൽ ബിനു വർഗീസ് (യുകെ).

 • തിരുവനന്തപുരം: പട്ടം ലക്ഷ്മിനഗർ ജെ40ൽ പി. രാജമ്മ

  തിരുവനന്തപുരം: കോട്ടയം കുമാരനല്ലൂർ കാക്കനാട് ശ്രീഹരിയിൽ പരേതനായ കെ.പി.കൃഷ്ണൻ നായരുടെ ഭാര്യ റിട്ട. സബ് റജിസ്ട്രാർ പി.രാജമ്മ (88) തിരുവനന്തപുരം പട്ടം ലക്ഷ്മിനഗർ ജെ40ൽ നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിനു ശാന്തികവാടത്തിൽ. തോട്ടക്കാട് മൂലക്കാട് കുടുംബാംഗമാണ്. മക്കൾ: ഡോ. കെ.ശ്രീകുമാർ (അയർലൻഡ്). ഹരികുമാർ (ഫെഡറൽ ബാങ്ക്). മരുമക്കൾ: ഡോ. പ്രീതാ ശ്രീകുമാർ, ഡോ. മഞ്‌ജുളാദേവി (പിഎസ്‌സി, പട്ടം).

 • വീയപുരം: തോണ്ടുപറമ്പില്‍ കുഞ്ഞമ്മ ചെറിയാന്‍

  വീയപുരം: പായിപ്പാട് തോണ്ടുപറമ്പില്‍ പരേതനായ ടി.പി. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാന്‍ (84) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുകയും (DD Nest 131&J, Kathrikadavu, Thammanam road opp St Jude church) തുടര്‍ന്ന് എറണാകുളം എളംകുളം ജെറുസലെം മാര്‍ത്തോമാ പള്ളിയില്‍ സംസ്‌ക്കാരം നടത്തുകയും ചെയ്യും. മക്കള്‍: ജോര്‍ജ് ടി ചെറിയാന്‍ (യു.എസ്.എ), ലീലാമ്മ സാമുവേല്‍ (യു.എസ്.എ.), രാജന്‍ ചെറിയാന്‍. മരുമക്കള്‍: ലിസി ജോര്‍ജ് (യു.എസ്.എ.), ലളിത രാജന്‍, പരേതനായ കുഞ്ഞുമോന്‍.
  കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ടി ചെറിയാന്‍ 845 826 2374.

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>