Obituary

Find in
  • ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ് അഡ്വ. അന്നമ്മ പോള്‍

    കൊച്ചി: എറണാകുളത്തെ മുന്‍ എംപിയും അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ് അഡ്വ. അന്നമ്മ പോള്‍ (95) നിര്യാതയായി.
    സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാലിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ പള്ളിയില്‍ടത്തി. മൃതദേഹം പ്രൊവിഡന്‍സ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചു.
    ഇളയമകന്‍ സുബലിനൊപ്പം 1989-ല്‍ 65-ാം വയസിലാണ് അന്നമ്മ പോള്‍ വക്കീലായി സന്നത്തെടുക്കുന്നത്. 1946-ല്‍ വിവാഹിതയാകുമ്പോള്‍ പത്താം ക്ലാസ് മാത്രമാണ് അന്നമ്മ പോളിനുണ്ടായിരുന്ന വിദ്യാഭ്യാസം. പിന്നീട് ഭര്‍ത്താവിന്റെ പ്രോല്‍സാഹനത്തിലാണ് തുടര്‍ വിദ്യാഭ്യാസം നേടിയത്.
    മക്കളെല്ലാം വളര്‍ന്നപ്പോള്‍ വീണ്ടും പഠനം തുടങ്ങി. ഇളയ മകള്‍ ഗ്ലോറിക്കൊപ്പം പ്രീഡിഗ്രിയും ബിഎയും ഫസ്റ്റ് ക്ലാസില്‍ പാസായി. പിന്നെ മകന്‍ സുബലിനൊപ്പം മഹാരാജാസില്‍ എംഎ പഠനം. അവടെയും മികച്ച വിജയം നേടിയാണ് എറണാകുളം ലോ കോളജില്‍ ചേര്‍ന്നത്.
    എട്ടു മക്കളില്‍ നാലുപേരും അഭിഭാഷകരാണ്.

  • തോട്ടയ്ക്കാട്: പുള്ളോലിക്കൽ ലിസി

    തോട്ടയ്ക്കാട്: സിഎംഎസ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി പുള്ളോലിക്കൽ പ്രഫ. ഡോ. പി. ഇ. തോമസിന്റെ ഭാര്യ ലിസി (86) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ശനിയാഴ്ച അവിടെ കാൻസാസ് ഓവർലാൻഡ് പാർക്കിലുള്ള ജോൺസൻ ഫ്യൂണറൽ ചാപ്പലിൽ. വാഴൂർ കടവുംഭാഗത്ത് കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, ഈപ്പൻ തോമസ്, അശ്വതി, പി. ടി. തോമസ്. മരുമക്കൾ: നൈനാൻ ഇടിക്കുള ഊരിയപടിക്കൽ തിരുവല്ല, മേരി, കരുവിള വാളക്കുഴി മല്ലപ്പള്ളി, ആനി (എല്ലാവരും യുഎസ്).

  • അയ്മനം: കല്ലുമട കൊമഡോർ (റിട്ട.) ടി. ജെ. കുന്നങ്കേരിൽ

    അയ്മനം: കല്ലുമട കൊമഡോർ (റിട്ട.) ടി. ജെ. കുന്നങ്കേരിൽ (തോമാച്ചൻ94) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തിരുവല്ല മൂലമണ്ണിൽ ഏലിക്കുട്ടി. മക്കൾ: കമാൻഡർ (റിട്ട.) ജെ. ടി. കുന്നങ്കേരിൽ, ഡോ. ചെറിയാൻ കുന്നങ്കേരിൽ, അന്ന മക്ഡൂഗൽ (ഇരുവരും യുകെ). മരുമക്കൾ: കുമാരി, സാലി, അലിസ്റ്റെർ.

  • മാങ്ങാനം കുരിശ്: കപ്പിലാമൂട്ടിൽ കെ. കെ. കുര്യാക്കോസ്

    മാങ്ങാനം കുരിശ്: കോട്ടയം മുനിസിപ്പാലിറ്റി റിട്ട. ഉദ്യോഗസ്ഥൻ കപ്പിലാമൂട്ടിൽ കെ. കെ. കുര്യാക്കോസ് (ഉണ്ണി85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കൂത്താട്ടുകുളം നടുചെമ്പോന്തിയിൽ ചിന്നമ്മ. മക്കൾ: ലീന, സോണി (യുഎസ്). മരുമക്കൾ: കഞ്ഞിക്കുഴി തൂവോണുമലയിൽ ഷാജു ഏബ്രഹാം ഈശോ (എംആർഎഫ്, കോട്ടയം), വടവാതൂർ മാളിയേക്കൽ അനൂപ് എം. തോമസ് (യുഎസ്).

  • പീച്ചി: ഇടത്തിനേത്ത് ഇ. എം. ഏബ്രഹാം

    പീച്ചി: വാട്ടർ അതോറിറ്റി മുൻ ഉദ്യോഗസ്ഥൻ നിര്യാതനായ ഇടത്തിനേത്ത് ഇ. എം. ഏബ്രഹാമിന്റെ (76) മൃതദേഹം ഇന്നു നാലിനു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കണ്ണാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ചിറ്റാർ കുഴിപറമ്പിൽ ഏലിയാമ്മ. മക്കൾ: മിനി (യുകെ), അനി (യുഎസ്), റവ. അജു ഏബ്രഹാം (അറ്റ്ലാന്റാ യുഎസ് മാർത്തോമ്മാ പള്ളി വികാരി). മരുമക്കൾ: സാം കുരുവിള കരിമ്പന്നൂർ (മണർകാട്), ജെനി വർഗീസ് കുന്തറയിൽ (പാലക്കാട്), നിനി.

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>