Obituary

Find in
  • മഴുക്കീർ: തുണ്ടിയിൽ ഐക്കര കുഞ്ഞമ്മ

    മഴുക്കീർ: സുവിശേഷകൻ തുണ്ടിയിൽ ഐക്കര പരേതനായ ടി.ഐ. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ(91) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്കാരം പിന്നീട്. ഇടയാർമുള തുരുത്തിമല കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, സാംകുട്ടി, ജോൺസൺ, ആനി (എല്ലാവരും യുഎസ്).

  • മാവേലിക്കര: കണ്ടിയൂർ കെ. ഗോപിനാഥ്

    മാവേലിക്കര: ചെങ്ങന്നൂർ ഗവ.ടിടിഐ റിട്ട.ഇൻസ്ട്രക്ടർ കണ്ടിയൂർ ഗോപിസദനത്തിൽ കെ.ഗോപിനാഥ് (79) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന്. അരുൺ ട്രാവൽസ് ഉടമയും പ്രൈവറ്റ് ബസ് അസോസിയേഷൻ മുൻ മേഖലാ സെക്രട്ടറിയുമാണ്. ഭാര്യ: കറ്റാനം ഭരണിക്കാവ് ഇല്ലത്തുകുറ്റിയിൽ ടി.കെ.സരളമ്മ (റിട്ട.അധ്യാപിക, വള്ളികുന്നം എജിആർഎം എച്ചഎസ്എസ്). മക്കൾ: മഞ്ജു ഗോപിനാഥ് (ജർമ്മനി), രശ്മി ഗോപിനാഥ് (കുവൈത്ത്), അരുൺ ഗോപിനാഥ് (അധ്യാപകൻ, മുതുകുളം വിഎച്ച്എസ്എസ്). മരുമക്കൾ: അജി പ്രസാദ് (ജർമ്മനി), ജസ്റ്റിസൺ പാട്രിക് (ബിസിനസ്), ഷിനു. സഞ്ചയനം തിങ്കൾ 9.30ന്.

  • തിരുവനന്തപുരം: കണ്ണാന്തുറ ഡോ. പോൾതോമസ്

    തിരുവനന്തപുരം: കണ്ണാന്തുറ എസ്ആർഎ 206 വിർജിൻ ഹൗസിൽ ഡോ. പോൾതോമസ് (83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഫ്ളോറി തോമസ്. മക്കൾ: മേരി ഹെലൻ, സ്റ്റീഫൻ, മാത്യു, സുമേഷ് (എല്ലാവരും യുഎസ്). മരുമക്കൾ: ഏറൻ, പ്രീതി, ശ്രുതി (എല്ലാവരും യുഎസ്).

  • വാഷിംഗ്ടണ്‍ ഡി സി: ഡോ.ഇന്ദിര ഗോകുല്‍നാഥന്‍

    വാഷിംഗ്ടണ്‍ ഡി സി: മേരിലാന്‍ഡിലെ പി ജി കൗണ്ടിയില്‍ ആദ്യ ഇന്ത്യന്‍ വംശജനായ പീഡിയാട്രീഷ്യന്‍ ഡോ.ഗോകുല്‍നാഥിന്റെ ഭാര്യ ഡോ ഇന്ദിര നിര്യാതയായി. ബെംഗ്ലൂരു മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് പാസായ ശേഷം അമേരിക്കയില്‍ എത്തിയ ഡോ.ഇന്ദിര, വാഷിംഗ്ടണ്‍ ഹോസ്പിറ്റല്‍ സെന്ററിലെ പരിശീലനത്തിനു ശേഷം ഡി സി ജനറല്‍ ഹോസ്പിറ്റലില്‍ പീഡിയാട്രിക്‌സില്‍ സ്‌പെഷലൈസേഷന്‍ ചെയ്തു. മകന്‍: പ്രസാന്‍. സഹോദരങ്ങള്‍: വിമല, നളിനി, ചന്ദ്രിക, മോഹന്‍, ജാനകി.

  • ഡാളസ്: വാഴപ്പറമ്പില്‍ സാമുവേല്‍ വി തോമസ്‌

    ഡാളസ്: റാന്നി ഇടമണ്‍ വാകത്താനം വാഴപ്പറമ്പില്‍ സാമുവേല്‍ വി തോമസ് (കൊച്ചുബാബുകുട്ടി - 57) ഡാളസില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ യൂനിസ് സാമുവേല്‍ കോട്ടയം ശങ്കരമംഗലത്ത് കുടുംബാംഗമാണ്. മക്കള്‍: സ്വീറ്റി, ഷെല്ലി (കോളജ് വിദ്യാര്‍ഥിനികള്‍). സഹോദരങ്ങള്‍: ഈപ്പന്‍ തോമസ്, മാത്യു തോമസ് (ഇരുവരും ഡാളസ്), പരേതനായ തോമസ് വി തോമസ് (റാന്നി), ശോശാമ്മ വര്‍ഗീസ് (കോട്ടയം), റെയ്ച്ചല്‍ മാത്യു (കുമ്പനാട്). ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവാകാംഗമായിരുന്നു. പരേതന്റെ നിര്യാണത്തില്‍ റാന്നി അസോസിയേഷന്‍ അനുശേചനം രേഖപ്പെടുത്തി.

  • ഫിലാഡല്‍ഫിയ: മണലേല്‍ മലയില്‍ റോയി ഉമ്മന്‍

    ഫിലാഡല്‍ഫിയ: കോടുകുളഞ്ഞി മണലേല്‍ മലയില്‍ റോയി ഉമ്മന്‍ (69) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9.30 വരെ 7520 ബസ്റ്റില്‍ടന്‍ അവന്യൂവില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം വില്യം പെന്‍ സെമിത്തേരിയില്‍. ഭാര്യ എല്‍സി പെണ്ണൂക്കര മാത്തു തരകന്‍ കുടുംബാംഗമാണ്. മക്കള്‍: റെന്‍സി മാത്യൂസ്, റിക്കി റോയി. മരുമക്കള്‍: സുനില്‍ മാത്യൂസ്, ഷെയ്‌ന റോയി. മണലേല്‍ മലയില്‍ പരേതനായ എം.എം.ഉമ്മന്‍ (ഉമ്മാമന്‍ സാര്‍) - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സണ്ണി, ജോയി, ബെന്നി, പാസ്റ്റര്‍ സാം (ഫിലാഡല്‍ഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച്), ഉഷ പണിക്കര്‍ (എല്ലാവരും അമേരിക്ക).

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>