Obituary

Find in
 • ഒക് ലഹോമ: കൊച്ചിടശേരില്‍ അലക്‌സ് ജോര്‍ജ്

  ഒക്‌ലഹോമ: പൊന്തന്‍പുഴ കൊച്ചിടശേരില്‍ കെ. വി. ജോര്‍ജ് - ഏലിയാമ്മ ദമ്പതികളുടെ മകന്‍ അലക്‌സ് ജോര്‍ജ് (ഷിബു - 43 ) ഒക്‌ലഹോമയില്‍ നിര്യാതനായി. പൊന്തന്‍പുഴ മൈലേട്ട് കുടുംബാംഗമായ അന്ന അലക്‌സാണ് ഭാര്യ. മക്കള്‍: അമിയേല്‍ , അഭിഷേക് . സഹോദരങ്ങള്‍: പരേതനായ ബേബിക്കുട്ടി, മേരിക്കുട്ടി (അമേരിക്ക), ഡെയ്‌സി, ലിസി, മേഴ്‌സി(നേപ്പാള്‍), ജസ്സി, ഷാജു. ഒക്‌ലഹോമ മാര്‍ത്തോമ്മ ഇടവകാംഗമായിരുന്നു പരേതന്‍. ഇടവക യുവജന സഖ്യം സെക്രട്ടറി, കമ്മറ്റി മെംബര്‍, ലേ ലീഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. മികച്ച അഭിനേതാവും അവതാരകനുമായിരുന്ന ഷിബു ഒക്‌ലഹോമ മലയാളി അസോസിയേഷന്റെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. സമകാലീന വിഷയങ്ങള്‍ പ്രമേയമാക്കി അനേകം ലഘു നാടകങ്ങള്‍ക്കു തിരക്കഥയെഴുതുകയും അത് ഭംഗിയായി അരങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്ന ഷിബു അസോസിയേഷന്റെ കലാ വിഭാഗം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

 • ഹൂസ്റ്റണ്‍: സാം കെ. സഖറിയ

  ഹൂസ്റ്റണ്‍: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലില്‍ സാം കെ. സഖറിയ (62്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്‍ ദീര്‍ഘകാലമായി ഹൂസ്റ്റണിലെ പവല്‍ ഇന്‍ഡസ്ട്രീസ്ല്‍ (Powell Industries) സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: എല്‍സി സഖറിയ ( Ben Taub - ബെന്‍ ടാബ് ഹോസ്പ്പിറ്റല്‍ നഴ്സ്) നാരങ്ങാനം കരിമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ബ്രയന്‍ സഖറിയ (Buffalo, New York , ബ്രിനി സഖറിയ ( Attorney, San Antonio) മരുമകള്‍ : ഡോ. ഷെര്‍വി സഖറിയ. പൊതുദര്‍ശനം: മാര്‍ച്ച് 2 നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ St. Thomas Indian Orthodox Cathedral 2411, 5th Street, Stafford, TX 77477 സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 3 ന് ശനിയാഴ്ച രാവിലെ 8:30 മുതല്‍ St. Thomas Indian Orthodox Cathedral 2411, 5th Street, Stafford, TX 77477 ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം ഫോറെസ്‌റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westheimer Road, Houston, TX 77077) വച്ച് നടത്തപെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐ.പി. മാത്യു (അച്ചു) - 832 651 1591

 • ഡാളസ്: സാറാമ്മ ഡാനിയേല്‍

  ഡാളസ് : ശാരോന്‍ ഫെലോഷിപ് ചര്‍ച്ചിന്റെ സ്ഥാപകന്‍ പരേതനായ പാസ്റ്റര്‍ പി.ജി.ഡാനിയേലിന്റെ ഭാര്യ സാറാമ്മ (കുഞ്ഞൂഞ്ഞമ്മ - 76) നിര്യാതയായി. പൊതുദര്‍ശനം മാര്‍ച്ച് 2 വെള്ളിയാഴ്ച 6:30 നു ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് (940 Barnes Bridge Road, Mesquite, Texas 75150) സഭാമന്ദിരത്തില്‍. തുടര്‍ന്ന് അനുസ്മരണസമ്മേളനം. സംസ്‌കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തില്‍ ആരംഭിച്ച് തുടര്‍ന്ന് അലനിലുള്ളടറന്‍ടൈന്‍ ജാക്‌സണ്‍മോറോ ഫ്യൂണറല്‍ ഹോമില്‍ (2525 S Cetnral Expressway, Allen, Texas 75013). 1972 ല്‍ കുടുംബസമേതം ന്യൂയോര്‍ക്കിലേക്ക് കുടിയേറി. മാന്‍ഹട്ടന്‍ മെട്രോപോളിറ്റന്‍ ആശുപത്രിയിലും, പിന്നീട് ഡാളസ് പാര്‍ക് ലാന്‍ഡ് ഹോസ്പിറ്റലിലും സേവനം ചെയ്തു. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് അംഗമായിരുന്നു. മക്കള്‍: ലീന ബിജി, ജോണ്‍സന്‍ അനു, ആന്‍ ജെയ്‌സണ്‍, പരേതയായ ഡോ. റീന ഡാനിയേല്‍, ഡോ. ജോണി ഫിലിപ്‌സ്. റാന്നി ചേറുകുളഞ്ഞി കോയിക്കാമണ്ണില്‍ പരേതരായ മത്തായി ഏബ്രഹാം- ശോശാമ്മ ഏബ്രഹം ദമ്പതികളുടെ മകളാണ്.

 • ഇടപ്പള്ളി: മരോട്ടിച്ചുവട് സെഡ്ര കോട്ടേജിൽ ജോസി എ.ജെ. ന്യൂനസ്

  ഇടപ്പള്ളി: റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ മരോട്ടിച്ചുവട് മൈത്രിലെയിൻ സെഡ്ര കോട്ടേജിൽ ജോസി എ.ജെ. ന്യൂനസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് ഉണിച്ചിറ സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ: ഡിലോറ. മക്കൾ: ജോസഫ് ആന്റണി(യുഎസ്), ഡോ.ഡറീന മെന്റസ് (കെയർ മെഡിക്കൽ സെന്റർ പച്ചാളം). മരുമക്കൾ: ക്ലോട്ടിഡ (യുഎസ്), ജോസഫ് മാൽക്കം മെന്റസ്(ഫാർമ ലിങ്ക് കൊച്ചി)

 • കൂത്താട്ടുകുളം: പാലക്കുഴ പുടവക്കരയിൽ ഏലിയാമ്മ

  കൂത്താട്ടുകുളം: പാലക്കുഴ പുടവക്കരയിൽ റിട്ട. അധ്യാപകൻ പരേതനായ പി.യു. മർക്കോസിന്റെ ഭാര്യ ഏലിയാമ്മ (70) നിര്യാതയായി. പാലക്കുഴ സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ. മുളക്കുളം പുത്തൂർ ആക്കാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ജു (യുഎസ്), സഞ്ജു (അധ്യാപകൻ, ബിപിഎസ് കോളജ് പിറമാടം). മരുമക്കൾ: നല്ലില പടിപ്പുരയിൽ ഷാജി (യുഎസ്), സിമി.

 • കാക്കനാട് : കിളുത്താറ്റിൽ ഡോ. ബിനോ ജോർജ്

  കൊച്ചി: ലിസി ആശുപത്രിയിലെ സീനിയർ അനസ്തറ്റിസ്റ്റ് കാക്കനാട് കിളുത്താറ്റിൽ ഡോ. ബിനോ ജോർജ് (58) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് തെങ്ങോടുള്ള വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: വേലന്റേത്ത് ഡോ. അനൂഷ വർഗീസ് (റേഡിയോളജിസ്റ്റ് ലൂർദ് ആശുപത്രി). മക്കൾ: ആശിഷ് ബി. ജോർജ് (യുഎസ്), ഡോ. ആശിക്ക ബി. ജോർജ്. മരുമകൻ: അമ്പിശേരിൽ ഡോ. ഫിലിപ് മാത്യു.

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>