Obituary

Find in
 • ന്യൂയോര്‍ക്ക്: ജയിംസ് തുരുത്തുവേലില്‍

  ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന കോട്ടയം നീറിക്കാട് തുരുത്തുവേലില്‍ ജയിംസ് (64) നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 11 വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും (സെന്റ് മേരീസ് ചര്‍ച്ച്, 46 കോങ്ക്ലിന്‍ അവന്യു, ഹാവര്‍ട്രോ), വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും (റോക്ക്‌ലാന്‍ഡ് ക്‌നാനായ കമ്യൂണിറ്റി സെന്റര്‍, 400 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിന്റ്). സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് 36 വെസ്റ്റ് നാക് റോഡിലുള്ള സെന്റ് ആന്തണീസ് റോമന്‍ കാത്തലിക് ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം ചര്‍ച്ച് കോമ്പൗണ്ടിലുള്ള സെന്റ് ആന്തണീസ് കാത്തലിക് സെമിത്തേരിയില്‍. ഭാര്യ എല്‍സി കോട്ടയം ഒളശ്ശ മണപ്പുറം കുടുംബാംഗമാണ്. മക്കള്‍: ടിഫാനി, ടാനിയ, താര, തെരേസ.

 • ഒര്‍ലാന്റോ: എന്‍.പി.ജോണ്‍

  ഒര്‍ലാന്റോ: പുന്നയ്ക്കാട് കൊയ്പ്പള്ളില്‍ കുടുംബാംഗവും, ഒര്‍ലാന്റോ മാര്‍ത്തോമ്മ പള്ളി ഇടവകാംഗവുമായ എന്‍.പി.ജോണ്‍ (80) ഒര്‍ലാന്റോയില്‍ നിര്യാതനായി. ഒക്‌ടോബര്‍ 13 ശനിയാഴ്ച ഫ്‌ളോറിഡയിലെ വിന്റര്‍ ഗാര്‍ഡനിലുള്ള ബാള്‍വിന്‍ ഫിര്‍ ചൈല്‍ഡ് ഫ്യൂണറല്‍ ഹോമില്‍ രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനവും, തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകളും നടക്കും. ഇല്ലിനോയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഷിക്കാഗോ മാര്‍ത്തോമ്മ പല്‌ളി ഇടവാകംഗമായിരുന്നു. തുടര്‍ന്ന് ഒര്‍ലാന്റോയിലേക്ക് താമസം മാറ്റുകയും അവിടെ വിശ്രമ ജീവിതം നയിക്കുകയുമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് - സാം മാത്യു (847 208 6416.
  അലന്‍ ചെന്നിത്തല

 • കളമശേരി: കരിങ്ങട ശോശാമ്മ മത്തായി

  കളമശേരി: കരിങ്ങട ശോശാമ്മ മത്തായി (101) നിര്യാതയായി. സംസ്‌കാരം ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടത്തി. തോമസ്, സണ്ണി, കുഞ്ഞുമോന്‍ (ഷിക്കാഗോ) എന്നിവര്‍ മക്കളാണ്.

 • തുലാപ്പള്ളി: ചാലുമാട്ടുകാവില്‍ തോമസ്

  തുലാപ്പള്ളി: നാറാണംതോട് ചാലുമാട്ടുകാവില്‍ സി . എ . തോമസ് ( തോമാച്ചന്‍ - 68 ) നിര്യാതനായി . സംസ്‌കാരം സെപ്റ്റംബര്‍ 27 വ്യാഴാഴ്ച 12 മണിക്ക് തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ : ലീലാമ്മ . മക്കള്‍ : സിജിന്‍ , ബിബിന്‍ , എബിന്‍ . പരേതന്‍ ഏബ്രഹാം ഏബ്രഹാമിന്റെ (ജോയി - ടാമ്പ, ഫ്‌ളോറിഡ) സഹോദരനാണ്.

 • തിരുവനന്തപുരം: മേരി ജെയിംസ്

  തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് മേരിവില്ലയില്‍ പരേതനായ ജയിംസിന്റെ ഭാര്യ മേരി ജയിംസ് (83) നിര്യാതയായി. മക്കള്‍: മെറീന ജയിംസ് ഇസിദോര്‍ ജയിംസ്, റീന ജോണ്‍, പരേതരായ സെറീന ജയിംസ്, ബെയ്‌സില്‍ ജയിംസ്, ബ്ലസി ജയിംസ്. മരുമക്കള്‍: സണ്ണി ജേക്കബ്, ഹെലന്‍ ബെയ്‌സില്‍, ജോണ്‍ ലാസര്‍.

 • പകലോമറ്റം: പാറേക്കുന്നേല്‍ പി. ഡി. പോള്‍

  പകലോമറ്റം: കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ പാറേക്കുന്നേല്‍ പി. ഡി. പോള്‍ (90) നിര്യാതനായി. സംസ്‌കാരം നാളെ 2നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പകലോമറ്റം കേന്ദ്ര കുടുംബ രക്ഷാധികാരി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഭരണങ്ങാനം പേരേക്കാട്ട് റോസമ്മ. മക്കള്‍: ഉഷ, സെബാസ്റ്റ്യന്‍ (ഖത്തര്‍), സിറിള്‍. മരുമക്കള്‍: പരേതനായ ഔസേപ്പച്ചന്‍ നടുവിലേപ്പറമ്പില്‍ (കാവാലം), ലൈസ (സൗദി), ടിന്‍സി (അയര്‍ലന്‍ഡ്).

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>