Obituary

Find in
 • ഹൂസ്റ്റണ്‍: പടിഞ്ഞാറേതില്‍ ജോര്‍ജ് ജോണ്‍

  ഹൂസ്റ്റണ്‍: മുളക്കുഴ മോഡി പടിഞ്ഞാറേതില്‍ ജോര്‍ജ് ജോണ്‍ (ബേബി - 59) ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 28 ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍. ഭാര്യ ലാലി ഇരവിപേരൂര്‍ ഉതുപ്പാന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍: ജന്നി, ജന്നിഫര്‍. പടിഞ്ഞാറേതില്‍ കെ.വി.ചെറിയാന്‍ - ചിന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മറിയാമ്മ ജോണ്‍ (ഹൂസ്റ്റണ്‍), ലൈസാമ്മ, സുശീല തോമസ് (ന്യൂജേഴ്‌സി), പരേതനായ വര്‍ഗീസ്, ബിനോയി ചെറിയാന്‍, സജി ചെറിയാന്‍, ഷൈലജ, മോനി.

 • ഡാളസ്: വടക്കേടത്ത് മറിയക്കുട്ടി തോമസ്

  ഡാളസ്: ചമ്പക്കുളം വടക്കേടത്ത് പരേതനായ വര്‍ക്കി തോമസിന്റെ ഭാര്യ മറിയക്കുട്ടി (90) ഡാളസില്‍ നിര്യാതയായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 26 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ഗാര്‍ലന്‍ഡിലുള്ള സെന്റ് തോമസ് കാത്തലിക് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് സെന്റ് തോമസ് കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗലറ്റിലെ സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍. പരേത ചങ്ങനാശേരി പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്‍ (ചങ്ങനാശേരി), കുഞ്ഞൂഞ്ഞമ്മ (ചേര്‍ത്തല), വത്സ, ലിസമ്മ (ഇരുവരും അമേരിക്ക), ലൂസി (പൊന്‍കുന്നം) , പരേതനായ ജോയിച്ചന്‍ (മാമ്മൂട്), ട്രീസ (അമേരിക്ക), സിബി (പ്രൊപ്രൈറ്റര്‍, കെ.ഇ.എ ഡാളസ്), ജെസി, റെജി (ഇരുവരും ഡാളസ്). മരുമക്കള്‍: പരേതയായ തങ്കമണി, മാമ്മച്ചന്‍, ജെയിംസ്, ബേബിക്കുട്ടി, ബേബിച്ചന്‍, മോളി, സോം, മേജന്‍, ടോമി, പോള്‍.

 • ഫിലാഡല്‍ഫിയ: ചെറുകത്തറ എബ്രഹാം മാത്യു

  ഫിലാഡല്‍ഫിയ: റാന്നി ഈട്ടിച്ചുവട് ചെറുകത്തറ പരേതനായ സി.ടി മാത്യു - ഏലിയാമ്മ ദമ്പതികളുടെ മകന്‍ എബ്രഹാം മാത്യു ( ഷാജി - 52 ) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ഭാര്യ ലിജു എബ്രഹാം ആറന്മുള കീത്തോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മെലിസ ആന്‍, മെവിന്‍ എബ്രഹാം. മാതാവ് ഏലിയാമ്മ മാത്യു റാന്നി കണ്ണാടിക്കല്‍ പ്ലാങ്കാലയില്‍ കുടുംബാംഗമാണ് . സഹോദരങ്ങള്‍ : തോമസ് മാത്യു (റജി) , മാത്യു .സി. മാത്യു (സജി), ജോര്‍ജ് മാത്യു (ജോജി - എല്ലാവരും ഫിലാഡല്‍ഫിയ) പൊതുദര്‍ശനം: അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ ( 10197 Northeast Ave, Philadelphia, PA 19116) ഒക്ടോബര്‍ 21 നു ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 8.30 വരെ. സംസ്‌കാര ശുഷൂഷകള്‍ അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ഒക്ടോബര്‍ 22 നു തിങ്കളാഴ്ച രാവിലെ 9 മുതല്‍. തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ (101, Byberry Rd, Huntingdon Valley, PA 19006) കൂടുതല്‍ വിവരങ്ങള്‍ക്ക് മനു ചെറുകത്തറ 267 250 8676.

 • ടെമ്പിള്‍ (ടെക്‌സസ്): കണ്ണമ്പുഴ പോള്‍ ദേവസി

  ടെമ്പിള്‍ (ടെക്‌സസ്): തൃശൂര്‍ പുത്തന്‍ചിറ സ്വദേശി കണ്ണമ്പുഴ പോള്‍ ദേവസി (66) നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 20 ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഒന്നു വരെ ക്രാഫൊര്‍ഡ് ബവേഴ്‌സ് ഫ്യൂണറല്‍ ഹോമില്‍ (3220 സൗത്ത് 31 സ്ട്രീറ്റ്, ടെമ്പിള്‍, ടെക്‌സസ്). സംസ്‌കാരം പിന്നീട് പുത്തന്‍ചിറ സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ പുഷ്പം കാരൂര്‍ അരീക്കാട്ട് കുടുംബാംഗം. മക്കള്‍: പ്രീതി (ടെമ്പിള്‍ - 2014 ലെ ഫൊക്കാന മലയാളി മങ്ക, ഫോമ മലയാളി മങ്ക റണ്ണര്‍ അപ്പ്, മിസിസ് ഇന്ത്യ ടെക്‌സസ്), പ്രിജോ, ഷൈന്‍, സ്വീറ്റി (മൂവരും ദുബായ്). മരുമക്കള്‍: സജീവ് പൈനാടത്ത്, സൈന, ഹിമ, എഡ്വിന്‍.

 • ഡാളസ്: പാംകോട്ടില്‍ മാത്യു വര്‍ക്കി

  ഡാളസ്: കടുത്തുരുത്തി മുട്ടുചിറ പാംകോട്ടില്‍ മാത്യു വര്‍ക്കി (87) ടെക്‌സസില്‍ നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം ആറര മുതല്‍ ഒമ്പതു വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പതിനൊന്നിന് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍. ഭാര്യ പരേതയായ കൊച്ചുത്രേസ്യ വൈക്കം വടകരംചേരില്‍ കുടുംബാംഗം. മക്കള്‍: ജെന്നിസ് (ഫ്‌ളോറിഡ), ജൂഡിഷ് (ഡാളസ്), റീന്‍സി (ചങ്ങനാശേരി), മേഴ്‌സി (കുവൈറ്റ്), നര്‍സി (ഹൂസ്റ്റണ്‍). മരുമക്കള്‍: ലിസി, മെറീന, പരേതനായ ബെന്നി, ഫിലിപ്പ്, റോയിച്ചന്‍.

 • എം.പി. ശാമുവേല്‍ നിര്യാതനായി

  കൊല്ലം: പി.സി.എന്‍. എ.കെ നാഷണല്‍ ട്രഷറാര്‍ ബിജു ജോര്‍ജിന്റെ ഭാര്യ സിസിലിയുടെ പിതാവ് എം.പി. ശാമുവേല്‍ (95) നിര്യാതനായി. സംസ്‌കാരം ഒക്ടോ.22 ന് തിങ്കളാഴ്ച ചന്നപ്പേട്ട ഏ.ജിയില്‍ നടക്കും.

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>