Obituary

Find in
 • റെയിലിഹ് (നോര്‍ത്ത് കരോലിന): കേളച്ചന്ദ്ര രാജമ്മ തോമസ്

  റെയിലിഹ് (നോര്‍ത്ത് കരോലിന): ചിങ്ങവനം കേളച്ചന്ദ്ര പരേതനായ തോമസിന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി. പൊതദുര്‍ശനം ഓഗസ്റ്റ് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ അപ്പെക്‌സിലെ 550 ഡബ്ലു. വില്യം സ്ട്രീറ്റിലുള്ള അപ്പെക്‌സ് ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് ബാഷ്‌ഫോര്‍ഡ് റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്‌സ് ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം 7002 ഗ്രീന്‍ ഹോപ് സ്‌കൂള്‍ റോഡിലുള്ള മെമ്മോറിയില്‍ പാര്‍ക്കില്‍. പരേത റാന്നി കോയിപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജോയി, ബിനോയി, ബിജി, ബീന, ബിന്ദു. മരുമക്കള്‍: റെനി തേക്കുംകാട്ടില്‍, ബെറ്റി മുടീക്കുന്നേല്‍, ബിന്‍സി പാറേട്ട്, റെജി കണിയാംപറമ്പില്‍, ബിജു പഴയപീടികയില്‍. 1980 കളുടെ മധ്യത്തില്‍ അമേരിക്കയിലേക്കു കുടിയേറിയ കുടുംബം അര്‍ക്കന്‍സാസ്, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലായാണ് താമസിച്ചിരുന്നത്.

 • ഫിലഡല്‍ഫിയ: മാളിയേക്കല്‍പറമ്പില്‍ എം.സി.ചാക്കോ

  ഫിലഡല്‍ഫിയ: റാന്നി ചേത്തയ്ക്കല്‍ മാളിയേക്കല്‍പറമ്പില്‍ എം.സി.ചാക്കോ (ജോണിക്കുട്ടി - 71) നിര്യാതനായി. പൊതുദര്‍ശനം ഓഗസ്റ്റ് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9 വരെ ക്രിസ്‌തോസ് മാര്‍ത്തോമ്മ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് ക്രിസ്‌തോസ് മാര്‍ത്തോമ്മ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍. ഭാര്യ ആനിയമ്മ പത്തനംതിട്ട പൊയ്കയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷിബ ചാക്കോ, ഷീജ ചാക്കോ, ഷൈബു ചാക്കോ. മരുമക്കള്‍: അനൂപ് വര്‍ഗീസ്, ജോസി ജോര്‍ജ്. 1999 ല്‍ അമേരിക്കയില്‍ എത്തിയ എം.സി.ചാക്കോ പമ്പ മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനും, 2018 ല്‍ ഓഡിറ്ററുമായിരുന്നു.

 • മല്ലപ്പള്ളി: തുരുത്തി മേപ്രത്ത് കുര്യന്‍ തോമസ്

  മല്ലപ്പള്ളി: തുരുത്തി മേപ്രത്ത് കുര്യന്‍ തോമസ് (90) നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് നാല് ശനിയാഴ്ച 11.30 ന് പരിയാരം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: കുഞ്ഞുമോള്‍, ശാന്തമ്മ, രാജു, വര്‍ഗീസ് കുര്യന്‍ (അനിയന്‍ - ഫിലഡല്‍ഫിയ). മരുമക്കള്‍: പരേതനായ ബേബി, തങ്കച്ചന്‍, എല്‍സി, ചിന്നമ്മ (ഫില്‍ഡല്‍ഫിയ).

 • ന്യൂയോര്‍ക്ക്: മേടയില്‍ മേരിക്കുട്ടി എബ്രഹാം

  ന്യൂയോര്‍ക്ക്: മേടയില്‍ പരേതനായ ഈപ്പന്‍ അബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത പൊട്ടുകുളത്തില്‍ മാത്യുവിന്റെയും റേച്ചലിന്റെയും മകളാണ്. ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ജൂലൈ 28 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8 മണി വരെ സോമര്‍സെറ്റിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. സംസ്‌കാര ശുശ്രുഷകള്‍ വ്യാഴാഴ്ച വൈകീട്ട് പത്തനംത്തിട്ട വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കാത്തലിക് ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും. മക്കള്‍: ലിസമ്മ (വാഴൂര്‍), ഡെയ്‌സി (ന്യൂയോര്‍ക്ക്), പരേതനായ മോഹന്‍ ഏബ്രഹാം, ജെസി (കുവൈറ്റ്), റെനി, ബിജു, ജിജി (മൂവരും ന്യൂജേഴ്‌സി). മരുമക്കള്‍: പരേതനായ രാജു ജോസഫ്, ബാബു, റോസ്‌മോന്‍, ജെയിംസ്, ബിനു, ബിന്ദു.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിജി മേടയില്‍ (8943332455)

 • പൊന്നമ്മ വര്‍ഗീസിന്റെ സംസ്‌ക്കാരം തിങ്കളാഴ്ച

  താമ്പ: ജൂലൈ 17-ന് നിര്യാതയായ ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലുള്ള ഗ്ലോറി ഭവനില്‍ നിര്യാതയായ പൊന്നമ്മ വര്‍ഗീസിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ജൂലൈ 23 തിങ്കളാഴ്ച രാവിലെ 9:30 ന് കോടുകുളഞ്ഞിയിലുള്ള ഭവനത്തില്‍ ആരംഭിക്കും.
  ഉച്ചയ്ക്ക് 12:30ന് കൊഴുവള്ളൂര്‍ എബനേസര്‍ ഐ. പി. സി. സെമിത്തേരിയില്‍ ആണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യസാംസ്‌കാരിക സഹകാരിയുമായ റവ. പി. വി. ചെറിയാന്റെ (താമ്പാ, ഫ്‌ലോറിഡ) മാതാവാണ് പരേത.
  റവ. പി. വി. ചെറിയാന്‍, അക്കാമ്മ അലക്‌സ്, സൂസന്‍ ബാര്ക്ക്‌ലേ (മിസിസിപ്പി) എന്നിവരാണ് മറ്റു മക്കള്‍.
  വാര്‍ത്ത അയച്ചത്: പി. പി. ചെറിയാന്‍

 • ഇടപ്പള്ളി: വാലയിൽ (പള്ളിത്തോട്) ആൻസലം പോൾ (അപ്പച്ചൻ78)

  ഇടപ്പള്ളി: വാലയിൽ (പള്ളിത്തോട്) ആൻസലം പോൾ (അപ്പച്ചൻ78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിസിലി ഗ്രെ (റിട്ട. പ്രഫസർ ആലുവ സെന്റ് സേവ്യേഴ്സ് കോളജ്). മക്കൾ: ആന്റണിപോൾ (കാനഡ), ജോർജ് തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: മേരി ആൻ (കാനഡ), മീനു ജോസഫ് (ഓസ്ട്രേലിയ).

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>