Obituary

Find in
 • ഡാളസ് : ജോയ്‌സി സെബാസ്റ്റ്യന്‍

  ഡാളസ് : പെരുമ്പാവൂര്‍ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ (49) ഡാളസില്‍ നിര്യാതയായി. തൃശൂര്‍ കൊരട്ടി പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകളാണ് പരേത. മക്കള്‍: നികിത ലിബിന്‍, തബീത്ത, സാബിന്‍. മരുമകന്‍: ലിബിന്‍ തോമസ് ആലപ്പാട്ട്, (തൃശൂര്‍) . സഹോദരങ്ങള്‍ : പുത്തന്‍ ജോ , ജോഷി പുത്തന്‍പുരക്കല്‍ , ഷീല ജോണ്‍ കള്ളിക്കാടന്‍ (എല്ലാവരും ഡാളസ്). പൊതുദര്‍ശനം നവംബര്‍ 9 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഒന്‍പതു മണി വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019). സംസ്‌കാര ശുശ്രൂഷ നവംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍. തുടര്‍ന്ന് സംസ്‌കാരം കൊപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019).

 • കോറല്‍ സ്പ്രിങ്‌സ് (ഫ്‌ളോറിഡ): പി.സി. ജോര്‍ജ്

  കോറല്‍ സ്പ്രിങ്‌സ് (ഫ്‌ളോറിഡ): കൊട്ടാരക്കര ചെങ്കുളം, ക്ലാവറ കിഴക്കേ പുത്തന്‍വീട്ടില്‍ പരേതനായ ജി. ചാക്കോച്ചന്റെ മകനും സുവിശേഷകനുമായ പി.സി. ജോര്‍ജ് (71 ) ഫ്‌ളോറിഡയില്‍ നിര്യാതനായി. സംസ്‌കാര ശുശൂഷകളും പൊതുദര്‍ശനവും നവംബര്‍ 10 ശനിയാഴ്ച സെന്റ് ജോണ്‍സ് സി. എസ്. ഐ ദേവാലയത്തില്‍ (St. Mary Magdalane Episcopal Church, 1400, Riverside Dr, Coral Springs, FL 33071) രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തപ്പെടും. തുടര്‍ന്ന് ഫോറസ്റ്റ് ലോണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ സംസ്‌കാരം. ഭാര്യ: ചാത്തന്നൂര്‍ തോട്ടത്തില്‍ കുടുംബാംഗം ജോളി ജോര്‍ജ്. മക്കള്‍ : ജിം ജോര്‍ജ്, ജെന്‍സി ജോര്‍ജ്, ജാക്‌സണ്‍ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ് മരുമക്കള്‍: ജിജി, ജിം, സ്‌നേഹ (എല്ലാവരും ഫ്‌ലോറിഡ) കഴിഞ്ഞ 51 വര്‍ഷങ്ങളായി സുവിശേഷ വേലയില്‍ വ്യാപൃതനായിരുന്ന ജോര്‍ജ് വിശ്വവാണി, ഫീബാ റേഡിയോ, വോയ്‌സ് ഓഫ് ലവ് തുടങ്ങിയ സുവിശേഷ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗോസ്പല്‍ ഫോര്‍ ഓള്‍ നേഷന്‍സ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ്. കേരളത്തിലെ അറിയപ്പെടുന്ന കണ്‍വെന്‍ഷന്‍ പ്രസംഗകനായിരുന്നു. നിരവധി ക്രിസ്തീയ ഗാനങ്ങള്‍ രചിച്ച് ഈണം നല്‍കിയിട്ടുണ്ട്.
  കൂടുതല്‍ വിവരങ്ങള്‍ക്ക്, ജാക്‌സണ്‍ 954 643 4315

 • ടാമ്പ: ഡോ.സമാന്ത കുളങ്ങര

  ടാമ്പ (ഫ്‌ളോറിഡ): കുളങ്ങര സോണി - ജെസി ദമ്പതികളുടെ മകള്‍ ഡോ.സമാന്ത കുളങ്ങര (27) ടാമ്പയില്‍ നിര്യാതയായി. സഹോദരങ്ങള്‍: സൂസന്ന, സുബിന്‍. പൊതുദര്‍ശനം നവംബര്‍ ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ഹില്‍സ്‌ബ്രോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍.

 • ന്യൂയോര്‍ക്ക്: പക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി

  ന്യൂയോര്‍ക്ക്: പക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി. ഡാളസില്‍ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം . ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്‍, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മറിയാമ്മ ചെറിയാന്‍ (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ് മക്കള്‍ : സൂസന്‍ മാത്യു (മിനി -ഡാളസ്), ലിനി വര്‍ഗീസ് (ഹൂസ്റ്റണ്‍), ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍ : റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍. പൊതുദര്‍ശനം: നവംബര്‍ 6 ചൊവ്വ വൈകീട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ ( 2175 ജെറിക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 10040). സംസ്‌കാര ശുശ്രൂഷ നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.45 ന് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചില്‍ (ഓസോണ്‍ പാര്‍ക്ക് ന്യൂയോര്‍ക്ക്). തുടര്‍ന്ന് ഫാമിംഗ് ഡെയിലിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു ജോണ്‍ : 469 877 9417, ഡോ. വര്‍ഗീസ് ചെറിയാന്‍ : 917 912 0421

 • ന്യൂജേഴ്‌സി: കടയ്‌ക്കേത്ത്പറമ്പില്‍ ഏലിക്കുട്ടി

  ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കടയ്‌ക്കേത്ത്പറമ്പില്‍ ഐസക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി (ബാലമ്മ - 66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പൊതുദര്‍ശനം നവംബര്‍ നാല് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന മുതല്‍ എട്ടു വരെ മിഡ്‌ലാന്‍ഡ് പാര്‍ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍. കുണ്ടറ കല്ലറയ്ക്കല്‍ പരേതരായ ചാണ്ടപ്പിളള - ഏലിയാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: അശ്വതി (ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍), ആശ (മോറിസ് വ്യു ഹെല്‍ത്ത് കെയര്‍ സെന്റര്‍), പരേതനായ അരുണ്‍. മരുമക്കള്‍: സജി കീക്കാടന്‍ (യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി), ബിബിന്‍ ജോര്‍ജ് (അനി - വെറാസണ്‍ വയര്‍ലസ്). സഹോദരങ്ങള്‍: പരേതനായ കെ.സി.തോമസ് പണിക്കര്‍, കെ.സി.വര്‍ഗീസ് പണിക്കര്‍, അന്നമ്മ പാപ്പച്ചന്‍, മറിയാമ്മ മാണി, മണി രാജന്‍ (കാലിഫോര്‍ണിയ), ഗ്രേസി വര്‍ഗീസ് (ന്യൂയോര്‍ക്ക്). പരേത ഓറഞ്ച് ടൗണ്‍ഷിപ്പിലുള്ള കമ്യൂണിറ്റി ബ്ലെഡ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവ അംഗമായിരുന്നു. വിവിധ ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍ ഭാരവഹിത്വം വഹിച്ചിട്ടുണ്ട്.

 • തുരുത്തിക്കാട്: പുത്തന്‍പറമ്പില്‍ ഫിലിപ്പ്

  തുരുത്തിക്കാട്: പുത്തന്‍പറമ്പില്‍ പി.എം.ഫിലിപ്പ് (87) നിര്യാതനായി. സംസ്‌കാരം നവംബര്‍ ആറ് ചൊവ്വാഴ്ച സേക്രഡ് ഹാര്‍ട്ട് മലങ്കര ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ കുഞ്ഞമ്മ. മക്കള്‍: എല്‍സിക്കുട്ടി, മാത്യു, ഷേര്‍ലി, ഷീബ (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ഏബ്രാഹം വാലിയില്‍ കല്ലിശ്ശേരി, ജാന്‍സി കടകേത്ത് റാന്നി, സണ്ണി പറയങ്കാലായില്‍, സജി ഇടപ്പറമ്പില്‍.

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>