Obituary

Find in
 • പത്തനംതിട്ട: പുത്തന്‍വീട്ടില്‍ പി.കെ.മത്തായി

  പത്തനംതിട്ട: ഓമല്ലൂര്‍ പൗവത്തു പുത്തന്‍വീട്ടില്‍ പി.കെ.മത്തായി (82) നിര്യാതനായി. ഭാര്യ അടൂര്‍ മണക്കാല പുതുപുരക്കല്‍ വടക്കേതില്‍ അമ്മിണി. മക്കള്‍ : വില്‍സണ്‍ (യു എസ്), റോയ് (കാനഡ), സജി (ബിസിനസ്) സുജ. മരുമക്കള്‍: റോസമ്മ (യു എസ്), ജാജി (കാനഡ), അജി, സാബു വെട്ടിക്കാട്ടുമറ്റം ചങ്ങനാശേരി. സംസ്‌ക്കാര ശുശ്രൂഷ ജൂണ്‍ 24 ഞായറാഴ്ച ഉച്ചക്ക് 1.30 ന് വസതിയില്‍. തുടര്‍ന്ന് സംസ്‌കാരം മഞ്ഞിനിക്കര സെന്റ് സ്റ്റീഫസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : 914 245 6251.

 • കൂടല്ലൂര്‍: പേരുകരോട്ട് മേരി ലൂക്ക

  കൂടല്ലൂര്‍: പേരുകരോട്ട് പരേതനായ ലൂക്കായുടെ ഭാര്യ മേരി (86) നിര്യാതയായി. മക്കള്‍: ചാക്കോ, സൈമണ്‍, മത്തായി, സിസ്റ്റര്‍ പൗളിനസ് (മിഷനറീസ് ഓഫ് ചാരിറ്റി, ഇന്ത്യാനപൊലിസ്), ഫിലിപ്പ്, ലിസി (ന്യൂയോര്‍ക്ക്). മരുമക്കള്‍; മേരി തോട്ടനാനിയില്‍ ഉഴവൂര്‍, ലിസി വെള്ളിലാംതടത്തില്‍ ഉഴവൂര്‍, ജോമോള്‍ നടുംതുണ്ടത്തില്‍ ഏറ്റുമാനൂര്‍, ജോയി ജോര്‍ജ് നികര്‍ത്തില്‍ (ന്യൂയോര്‍ക്ക്).

 • ഡാളസ്: അത്തിമൂട്ടില്‍ നൈനാന്‍ ഫീലിപ്പോസ്

  ഡാളസ്: മേല്‍പ്പാടം അത്തിമൂട്ടില്‍ നൈനാന്‍ പീലിപ്പോസ് (81) ഡാളസില്‍ നിര്യാതനായി. പൊതുദര്‍ശനം ജൂണ്‍ 22 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ഗാര്‍ലന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷ ജൂണ്‍ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം സണ്ണിവെയ്ല്‍ ന്യൂ ഹോപ് സെമിത്തേരിയില്‍. ഭാര്യ തങ്കമ്മ കോഴഞ്ചേരി എടത്തില്‍ വടക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: മോന്‍സി, മിിനി, റോയ്‌സ്. മരുമക്കള്‍: ജോണ്‍, വിജയന്‍, ഷീന (എല്ലാവരും അമേരിക്ക). അത്തിമൂട്ടില്‍ പരേതരായ മാത്തന്‍ ഫീലിപ്പോസ് - മറിയാമ്മ ദമ്പതികളുടെ മകനാണ്.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയ്‌സ് - 469 348 5864.
  അനില്‍ മാത്യു ആശാരിയത്ത്‌

 • കടുത്തുരുത്തി: ഞാറവേലില്‍ സിറിയക്

  കടുത്തുരുത്തി: ഞാറവേലില്‍ എന്‍.എഫ്. സിറിയക് (91) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ജൂണ്‍ 21 വ്യാഴാഴ്ച രണ്ടു മണിക്ക് വീട്ടില്‍ ആരംഭിച്ച ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ പെണ്ണമ്മ കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗം. മക്കള്‍: പരേതയായ മേരിക്കുട്ടി (ജോളി), ഈനാസി (ഹൂസ്റ്റണ്‍), ഫിലിപ്പ് (ഷിക്കാഗോ), ചാച്ചമ്മ , ഓമന, ജോസി (മൂവരും ഹൂസ്റ്റണ്‍), ജോസ് (ഷിക്കാഗോ), ജോഷി (ഇന്ത്യാന), പരേതനായ ചാക്കോച്ചന്‍. മരുമക്കള്‍: മാത്യു കൊടുവത്ര കുമരകം (ഹൂസ്റ്റണ്‍), ചിന്നമ്മ പുത്തന്‍പുരയില്‍ കല്ലറ (ഷിക്കാഗോ), ഡേവിസ് പറമ്പില്‍ തൃശൂര്‍, സൈമണ്‍ ചെറുകര അരീക്കര, ഏബ്രഹാം പറയങ്കാലായില്‍ നീണ്ടൂര്‍ (മൂവരും ഹൂസ്റ്റണ്‍), ടിസി മഠത്തില്‍ മണക്കാട് (ഷിക്കാഗോ), മിനി ചൂഴികുന്നേല്‍ (ഈരേഴത്ത്) ആലുവ (ഇന്ത്യാന).

 • ഡാളസ്: ബെഥേല്‍ പി. സ്റ്റാന്‍ലി

  ഡാളസ്: അടൂര്‍ കടമ്പനാട് പരേതനായ പാസ്റ്റര്‍ എ.കെ പാപ്പച്ചന്റെ (ബെഥേല്‍ ഹൗസ്) മകന്‍ ബെഥേല്‍ പി. സ്റ്റാന്‍ലി (75) ഡാളസില്‍ നിര്യാതനായി. പൊതുദര്‍ശനം ജൂണ്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 6.30 മതല്‍ 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡിലുള്ള മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം സണ്ണിവെയ്ല്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍. ഭാര്യ ലീലാമ്മ കാട്ടില്‍ വടക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: നോബിള്‍, നിജി, ലീന. മരുമക്കള്‍: ലാലി, ഡെന്നിസ്. സഹോദരങ്ങള്‍: ബെഥേല്‍ ബെഞ്ചമിന്‍, ബെഥേല്‍ ജോര്‍ജ്, ഏലമ്മ വര്‍ഗീസ് മത്തായി, ജോയ് ബെഥേല്‍, ഗ്രേസി ജോയ് ജോണ്‍, ബെഥേല്‍ പി. ജേക്കബ് (എല്ലാവരും ഡാളസ്).

 • ഡാളസ്: അഞ്ചനാട്ട് ലീല തോമസ്

  ഡാളസ്: കുമ്പനാട് അഞ്ചനാട്ട് മാത്യു തോമസിന്റെ ഭാര്യ ലീല (ഓമന - 59) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജര്‍മി, ജോഷ്വ. മാമൂട്ടില്‍ പരേതരായ എം.കെ.സ്‌കറിയ - റേച്ചല്‍ ദമ്പതികളുടെ മകളാണ്. 1991 ല്‍ ഡാളസിലെത്തിയ ലീല ജനപിന്‍ ഹോം ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറായിരുന്നു.

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>