പനവേലില്‍ പി.എം.ജോണ്‍ നിര്യാതനായി

സില്‍വര്‍ സ്പ്രിംഗ് (മേരിലാന്‍ഡ്): ചെങ്ങന്നൂര്‍ പനവേലില്‍ പി.എം.ജോണ്‍ (മാമ്മന്‍ ജോണ്‍ - 88) നിര്യാതനായി. പൊതുദര്‍ശനം മാര്‍ച്ച് 16 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ എട്ടു വരെ സില്‍വര്‍ സ്പ്രിംഗിലുള്ള ന്യൂ ഹാംപ്ഷയര്‍ അവന്യൂവിലെ ഹിന്‍സ് റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.30 ന് ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം അഡെല്‍ഫിയിലെ റിഗ്‌സ് റോഡിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍. ഭാര്യ അച്ചാമ്മ ജോണ്‍. മക്കള്‍: സൂസന്‍ തോമസ് , ഡോളി വല്ലിയത്ത്. മരുമക്കള്‍: റെജി തോമസ്, എബ്രഹാം വല്ലിയത്ത് (എല്ലാവരും യൂ.എസ്.എ). പരേതരായ തൊമ്മി മാമ്മന്റെയും ശോശാമ്മ യുടെയും മകനാണ്. സഹോദരങ്ങള്‍: പി. എം. ഡാനിയേല്‍ (മുംബൈ) പരേതരായ പി. എം. തോമസ്, ഏലിയാമ്മ, മറിയാമ്മ, റേച്ചല്‍. അന്നമ്മ.

Write A Comment

 
Reload Image
Add code here