ലീലാമ്മ ഫിലിപ്പ് മഠത്തിപറമ്പില്‍ നിര്യാതയായി

ഷിക്കാഗോ: കല്ലറ മഠത്തിപറമ്പില്‍ പരേതനായ പുന്നൂസ് ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ (78) ഷിക്കാഗോയില്‍ നിര്യാതയായി. പൊതുദര്‍ശനം സെപ്റ്റംബര്‍ 19 ബുധനാഴ്ച രാവിലെ എട്ടു മുതല്‍ പത്തു വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. സംസ്‌കാരം നൈല്‍സിലുള്ള ക്‌നാനായ കാത്തലിക് സെമിത്തേരിയില്‍. പരേത നീണ്ടൂര്‍ പ്രാലേല്‍ കുടുംബാംഗമാണ്. മക്കള്‍: ആനിയമ്മ (ന്യൂയോര്‍ക്ക്), സാബു (ഷിക്കാഗോ), സുജ (കാലിഫോര്‍ണിയ), സാജു, സുബി (ഇരുവരും ഷിക്കാഗോ). മരുമക്കള്‍: അലക്‌സ് വട്ടക്കളം, ഷില്ലി കടവില്‍, ജോപ്പന്‍ മാറനാട്ട്, ആലീസ് വിരുത്തിക്കുളങ്ങര, സജി തേക്കുംകാട്ടില്‍.

Write A Comment

 
Reload Image
Add code here