മാത്യു മൂഴിക്കുഴിയില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: ഷുഗര്‍ലാന്‍ഡില്‍ താമസിക്കുന്ന മാത്യു മൂഴിക്കുഴിയില്‍ (ബാബു - 51) നിര്യാതനായി. പൊതുദര്‍ശനം സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പളളിയില്‍. ഏഴു മണിക്ക് ദിവ്യബലി ഉണ്ടായിരിക്കും. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 ന് സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം പേള്‍ലാന്‍ഡിലുള്ള സൗത്ത് പാര്‍ക് സെമിത്തേരിയില്‍. ഭാര്യ: മോളി മാത്യു. മക്കള്‍: മിലന്‍, മനല്‍.

Write A Comment

 
Reload Image
Add code here