അന്നമ്മ ജോസഫ് നിര്യാതയായി

ഡാളസ്: തേവലക്കര കുന്നുവിള പുത്തന്‍വീട്ടില്‍ ജോസഫ് വൈദ്യന്റെ ഭാര്യ അന്നമ്മ ജോസഫ് (73) ഡാളസില്‍ നിര്യാതയായി. പൊതുദര്‍ശനം ഒക്‌ടോബര്‍ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ 8.30 വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്). സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് സെന്റ് മേരീസ് വലിയ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം കോപ്പല്‍ റോളിങ് ഓക്‌സ് മെമ്മോറിയല്‍ സെമിത്തേരിയില്‍. പരേത മാവേലിക്കര പോളചിറക്കല്‍ തുമ്പമണ്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി തോമസ് മാത്യു, തോമസ് ജോസഫ് (ഇരുവരും ഡാളസ്). മരുമക്കള്‍: തോമസ് എസ് മാത്യു, വിനിത തോമസ്. സഹോദരങ്ങള്‍: ലിസ് ഫിലിപ്‌സ് തോമസ് (ഡാളസ്), ശോശാമ്മ തോമസ് (ടെന്നിസി), ലൈസി വര്‍ഗീസ് (ഡാളസ്), ലവ്‌ലി ജോണ്‍ (ഒക്‌ലഹോമ), തോമസ് വൈദ്യന്‍, മറിയാമ്മ ഇടിക്കുള. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു - 214 682 9342, തോമസ് ജോസഫ് - 214 846 2945.

Write A Comment

 
Reload Image
Add code here