വാട്ടപ്പള്ളില്‍ എല്‍സമ്മ ജോസഫ് നിര്യാതയായി

പൂഞ്ഞാര്‍: പരേതനായ വാട്ടപ്പള്ളില്‍ ജോസഫ് മത്തായിയുടെ (പാപ്പച്ചന്‍ ചേട്ടന്‍) ഭാര്യ എല്‍സമ്മ ജോസഫ് (78) നിര്യാതയായി. സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ ആറ് ഞായറാഴ്ച രാവിലെ 10.30നു പൂഞ്ഞാര്‍ പൂവത്തോലില്‍ വീട്ടില്‍ ആരംഭിച്ചു 11.30നു മലയിഞ്ചിപ്പാറ മാര്‍സ്ലീവാ പള്ളിയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുടുംബകല്ലറയില്‍ സംസ്‌കാരം നടത്തുന്നതാണ്. പൂഞ്ഞാര്‍ തോട്ടക്കരവയലില്‍ കുടുബാംഗമാണ് പരേത. മക്കള്‍: ജൈസമ്മ ഫ്രാന്‍സിസ്(യു .എസ്.എ), ജെയ്‌മോള്‍,. ജിജിമോള്‍ (ഓസ്‌ട്രേലിയ) , ഡോ.ജോജോജോസഫ് വാട്ടപ്പള്ളില്‍ ( ചീഫ് ഓങ്കോളജിസ്റ്റ് , കാരിത്താസ് ഹോസ്പിറ്റല്‍ , കോട്ടയം), മനോജ് വാട്ടപ്പള്ളില്‍ (സൂപ്പര്‍വൈസര്‍, കോസ്‌കോ - ഈസ്റ്റ് ഹാനോവര്‍), സുനോജ് ജോസഫ് വാട്ടപ്പള്ളില്‍ (ഓസ്‌ട്രേലിയ), മാരിയറ്റ്. മരുമക്കള്‍:ഫ്രാന്‍സിസ് പൂവത്തോലില്‍ (യു.എസ്.എ) ഡേവിസ് പാലത്ത് (ഭരണങ്ങാനം),ഫ്രാന്‍സിസ് വിച്ചാട്ട് ( തൊടുപുഴ, ഓസ്‌ട്രേലിയ), ഡോ ജിന്‍സി ജോജോ വെട്ടത്ത് എലിക്കുളം (റേഡിയോളോജിസ്റ്റ് കാരിത്താസ് ഹോസ്പിറ്റല്‍ കോട്ടയം), പ്രിയ മനോജ് ചേമ്പാല ആപ്പാഞ്ചിറ കടുത്തുരുത്തി, സുജ തെക്കേല്‍ തോട്ടക്കാട് കോട്ടയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സജിമോന്‍ ആന്റണി (862438 2361) യുമായി ബന്ധപ്പെടുക.

Write A Comment

 
Reload Image
Add code here