സ്‌കറിയ ചാക്കോ വെളളാപ്പള്ളി നിര്യാതനായി

ഫിലാഡല്‍ഫിയ: എരുമേലി മണിപ്പുഴ വെള്ളാപ്പള്ളിയില്‍ സ്‌കറിയ ചാക്കോ ( 65, മുന്‍ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥന്‍ - തിരുവനന്തപുരം) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. പൊതുദര്‍ശനം ഡിസംബര്‍ ആറ് വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (608 Welsh RD, philadelphia, PA 19115).സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 8.30 ന് സെന്റ് തോമസ് സീറോ മലബാര്‍ ബേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം ഔവ്വര്‍ ലേഡ് ഓഫ് ഗ്രേസ് സെമിത്തേരിയില്‍ (1215 Old Lincoln Highway, Langhorne, PA 19047). ഭാര്യ അന്നാ ചാണ്ടി (സാലി , ടെമ്പില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍) ചേര്‍പ്പുങ്കല്‍ തെക്കേചാവേലില്‍ കുടുംബാംഗം. മക്കള്‍: അതുല്‍ വെള്ളാപ്പള്ളി (ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍), ഡോ.ആന്‍ സ്‌കറിയ (അഞ്ജു). മരുമകള്‍: ഗീതു തോമസ് (മറ്റത്തില്‍, ചേര്‍പ്പുങ്കല്‍). സെന്റ് തോമസ് ദേവാലയത്തിലെ യൂക്കറിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്നു പരേതന്‍.
ജോജോ കോട്ടൂര്‍

Write A Comment

 
Reload Image
Add code here