കെ.കൃഷ്ണന്‍ നിര്യാതനായി

ഹൂസ്റ്റണ്‍: രണ്ടു പതിറ്റാണ്ടിലധികമായി ഹൂസ്റ്റണില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി കെ.കൃഷ്ണന്‍ (77) നിര്യാതനായി. സംസ്‌കാര ചടങ്ങുകള്‍ ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ ഹൂസ്റ്റണിലെ വിന്‍ഡ്‌ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor DR, Houston TX 77074). ഭാര്യ അന്നമ്മ കണ്ണൂര്‍ കൂട്ടുമുഖം പന്ന്യാല്‍ തോട്ടപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഗിരീഷ്, സുമേഷ്, ഷീന. മരുമക്കള്‍: ജീനി, സിന്ധു, മായങ്ക്. സഹോദരങ്ങള്‍: രാഘവന്‍, ഭാസ്‌കരന്‍ , വിനോദിനി (മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു.

Write A Comment

 
Reload Image
Add code here