ജോയി ചെമ്മാച്ചേല്‍ നിര്യാതനായി

ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന ജോയി ചെമ്മാച്ചേല്‍ (55) നിര്യാതനായി.പൊതുദര്‍ശനം ഫെബ്രുവരി 14 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ എട്ടു വരെയും, വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെയും മോര്‍ട്ടന്‍ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ. സംസ്‌കാരം നൈല്‍സിലെ മേരിഹില്‍ സെമിത്തേരിയില്‍. . ഭാര്യ ഷീല കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: ലൂക്കസ്, ജിയോ, അല്ലി, മെറി. ചെമ്മാച്ചേല്‍ പരേതരായ മത്തായി ലൂക്കോസ് - അല്ലി ടീച്ചര്‍ ദമ്പതികളടെ മകനാണ്. സഹോദരങ്ങള്‍: മോളി, മത്തച്ചന്‍ (ഇരുവരും ഷിക്കാഗോ), ബേബിച്ചന്‍ (നീണ്ടൂര്‍), പരേതനായ ഉപ്പച്ചന്‍, ലൈലമ്മ (ന്യൂജേഴ്‌സി), സണ്ണിച്ചന്‍, ലൈബി, തമ്പിച്ചന്‍ (മൂവരും ഷിക്കാഗോ), ലൈന (ഫ്‌ളോറിഡ).ഷിക്കാഗോ കെ.സി.എസ് പ്രസിഡന്റ്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയിച്ചന്‍ വിവിധ മലയാളി സംഘടനാ നേതൃത്വങ്ങളില്‍ സജീവമായിരുന്നു. സിനിമാ രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ സേക്രഡ് ഹാര്‍ട്ട് - സെന്റ് മേരീസ് പള്ളികളുടെ ട്രസ്റ്റി, റോമില്‍ നടന്ന ക്‌നാനായ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ഫൊക്കാനാ വൈസ് പ്രസിഡന്റ്, ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നീണ്ടൂരിലെ ജെ.എസ് ഫാം ഡയറക്ടറായിരുന്നു.
ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ഫൊക്കാന, ഫോമ, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഷിക്കാഗോ കെ.സി.എസ്, ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ സംഘടനകളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട്, മുന്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്, മുന്‍ മന്ത്രിമാരായ കെ.എം.മാണി, പി.ജെ.ജോസഫ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

Write A Comment

 
Reload Image
Add code here