ജോര്‍ജ് മാത്യു ആന്താരിയത്ത് നിര്യാതനായി

അറ്റ്‌ലാന്റ: റാന്നി ചെത്തോങ്കര ആന്താരിയത്ത് ജോര്‍ജ് മാത്യു (കുഞ്ഞുമോന്‍ - 82 ) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ മെയ് 16 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിക്കും. 10 മണിക്ക് റാന്നി പഴവങ്ങാടിക്കര സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വച്ച് പൊതുദര്‍ശനവും ഉണ്ടായിരിക്കും. ദേവാലയത്തിലെ ശുശ്രൂഷകള്‍ 12.30 ന് ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്‌കാരം ചെത്തോങ്കര ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടുന്നതുമാണ്. ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ബിഷപ് ഡോ.എ. ഐ. അലക്‌സാണ്ടറും ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ബിഷപ് ഡോ. സി.വി. മാത്യുവും മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫെഡറല്‍ ബാങ്ക് റിട്ടയേഡ് അസി. മാനേജര്‍ ആയിരുന്ന പരേതന്‍ റാന്നി പഴവങ്ങാടി ബ്രാഞ്ചില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു. ഭാര്യ കീക്കൊഴൂര്‍ പൊട്ടക്കുളത്ത് സരോ ജോര്‍ജ് (വത്സമ്മ). മക്കള്‍ : അജി മാത്യുസ് ( ആന്‍സ് ബേക്കറി, റാന്നി) ആന്‍ജി മറിയം ചെറിയാന്‍ (അറ്റ് ലാന്റ) അനൂപ് ജോര്‍ജ് (ന്യൂ യോര്‍ക്ക്). മരുമക്കള്‍ : ലൗലി, കറിക്കാട്ടൂര്‍ പൂതിക്കോട്ടു ബിജോയ് ചെറിയാന്‍ (അറ്റ്‌ലാന്റ) , മെറിന്‍ ജോര്‍ജ് (ന്യൂയോര്‍ക്ക്)
കൂടുതല്‍ വിവരങ്ങള്‍ക്ക്: അജി 91 94478 02550 ബിജോയ് 91 62388 48245 , ആന്‍ജി 91 9605354274.
ജീമോന്‍ റാന്നി

Write A Comment

 
Reload Image
Add code here