പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍ നിര്യാതനായി

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലിയുടെ സഹശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍ (69) നിര്യാതനായി. മെമ്മോറിയില്‍ സര്‍വീസ് ജൂണ്‍ ഏഴ് വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്കും, സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതു മണിക്കും ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണില്‍ (1120 സൗത്ത് പോസ്റ്റ് ഓക് റോഡ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77035). പുനലൂര്‍ ഇടമണ്‍ മുതുവീട്ടില്‍ കുടുബാംഗമാണ്. ഭാര്യ മേരി എഴുമറ്റൂര്‍ കൊല്ലലവീട്ടില്‍ കുടുംബാംഗം. മക്കള്‍: സാം തങ്കച്ചന്‍, ബെറ്റ്‌സി. മരുമക്കള്‍: ബെന്‍സി, ബെന്നി തോമസ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ദീര്‍ഘകാലം സേവനം ചെയ്തിട്ടുള്ള പരേതന്‍ ഇന്ത്യയിലെ വിവധ പട്ടണങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 1999 ലാണ് ഹൂസ്റ്റണിലേക്ക് കുടിയേറിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 713 319 5725.
ജോയി തുമ്പമണ്‍

Write A Comment

 
Reload Image
Add code here