മാവേലിക്കര: പൊന്നോല വീട്ടിൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്

മാവേലിക്കര: വിമുക്തഭടനും ചെട്ടികുളങ്ങര ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ മുൻ വൈസ് പ്രസിഡന്റുമായ ആഞ്ഞിലിപ്രാ പൊന്നോല വീട്ടിൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് (79) നിര്യാതനായി. സംസ്കാരം വ്യാഴം മൂന്നിന്. ഇടുക്കി, ആലപ്പുഴ കലക്ടറേറ്റുകളിൽ സാർജന്റ് ആയി സേവനം ചെയ്തു. സിപിഐ ചെട്ടികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആഞ്ഞിലിപ്രാ എൻഎസ്എസ് കരയോഗം സെക്രട്ടറി, കണ്ണമംഗലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കാർഷിക വികസനസമിതി അംഗം, തട്ടയ്ക്കാട്ട് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:സി.എൻ.വിജയകുമാരി(റിട്ട. പ്രഥമാധ്യാപിക, കണ്ടിയൂർ ഗവ.യുപിഎസ്). മക്കൾ: വി.ജി.ബിജു (സൗദി), ജി.ബിനു (വില്ലേജ് ഓഫിസർ, വെട്ടിയാർ), ജി.വിനോദ് (കലിഫോർണിയ). മരുമക്കൾ: കവിത ബിജു (അധ്യാപിക, ധൻബാദ്), വിദ്യാ ബിനു (അധ്യാപിക, കുട്ടംപേരൂർ എസ്കെവി ഇംഗ്ലിഷ് മീഡിയം സ്കൂൾ), സെറിൻ ജോസഫ് (കലിഫോർണിയ).