ഡാളസ്: പുത്തന്‍വീട്ടില്‍ പി.സി.ജോണ്‍

ഡാളസ്: മാവേലിക്കര വഴുവാടി പ്ലാമ്മൂട്ടില്‍ പുത്തന്‍വീട്ടില്‍ പി.സി.ജോണ്‍ (തങ്കച്ചന്‍ - 78) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 22 വ്യാഴാഴ്ച സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം മാവേലിക്കര തഴക്കര മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. മാന്നാര്‍ കരുവേലില്‍ പത്തിശ്ശേരില്‍ കുടുംബാംഗമായ സാറാമ്മയാണ് ഭാര്യ. മക്കള്‍: വിനു ജോണ്‍ (ഡാളസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക അക്കൗണ്ടന്റ്), സൂസന്‍ മാത്യൂസ് (ഡാളസ്). മരുമക്കള്‍: സ്മിത ജോണ്‍ വട്ടപറമ്പില്‍ പൂവന്‍തുരുത്ത് കോട്ടയം, ജിമ്മി മാത്യു പുത്തന്‍പുരക്കല്‍ കരുവാറ്റ , ഹരിപ്പാട്. പരേതന്‍ വര്‍ഷങ്ങളായി ഡാളസിലെ മെസ്‌കിറ്റില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു.
ഷാജി രാമപുരം