ലീന മാത്യു ഉലഹന്നാന്‍ ന്യൂഹാര്‍ട്ട് ഫോര്‍ഡില്‍ നിര്യാതയായി

കോട്ടയം: മറ്റക്കര മുണ്ടുവാലയില്‍ പരേതനായ ഉലഹന്നാന്‍ ഉലഹന്നാന്‍റെ മകന്‍ ഡോ. മാത്യു ഉലഹന്നാന്‍റെ ഭാര്യ ലീന മാത്യു ഉലഹന്നാന്‍ (64) ന്യൂയോര്‍ക്കിലെ ന്യൂഹാര്‍ട്ട് ഫോര്‍ഡില്‍ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (വൈറ്റ് പ്ലെയിന്‍സ് ന്യൂയോര്‍ക്ക്). പരേത അതിരമ്പുഴ പണ്ടാരക്കളം കുടുംബാംഗം.വെള്ളിയാഴ്ച ഒന്‍പതിന് അല്‍ഫോന്‍സാഗിരി സെന്‍റ് അല്‍ഫോന്‍സാ പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കും.