ന്യൂജേഴ്‌സി: കോന്തിയാപറമ്പില്‍ ജിജി കുര്യന്‍

ന്യൂജേഴ്‌സി: കോന്തിയാപറമ്പില്‍ ബിനോയി കുര്യന്റെ ഭാര്യ ജിജി നിര്യാതയായി. സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 24 വെള്ളിയാഴ്ച രാവിലെ പത്തിന് ഈസ്റ്റ് ഹാനോവറിലെ 312 റിഡ്ജ്‌ഡെയില്‍ അവന്യൂവിലുള്ള സെന്റ് റോസ് ഓഫ് ലിമ ചര്‍ച്ചില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം 225 റിഡിജ്‌ഡെയില്‍ അവന്യൂവിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരി ആന്‍ഡ് മുസോളിയത്തില്‍. വടക്കേടം ജോസ് - ലീലാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോമി, ജീന റെജി എടാട്ടുകുന്നേല്‍, ജിഷ.