ന്യൂയോര്‍ക്ക് : അന്നമ്മ പീറ്റര്‍

ന്യൂയോര്‍ക്ക്: തൃശൂര്‍ പീച്ചി മൂത്തമുളയില്‍ (പൂവത്തുവീട്ടില്‍) പരേതനായ എം.ഒ.പീറ്ററുടെ ഭാര്യയും, കണ്ണാറ സ്‌കൂളിലെ റിട്ടയേഡ് അധ്യാപികയുമായ അന്നമ്മ പീറ്റര്‍ ( അന്നമ്മ ടീച്ചര്‍ - 84) നിര്യാതയായി. പൊതുദര്‍ശനം ഓഗസ്റ്റ് 28 ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ യോങ്കേഴ്‌സിലെ ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോമില്‍. സംസ്‌കാര ബുധനാഴ്ച രാവിലെ എട്ടിന് യോങ്കേഴ്‌സ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ ചര്‍ച്ചിലെ ശുശ്രൂഷയ്ക്കു ശേഷം മൗണ്ട് ഹോപ് സെമിത്തേരിയില്‍. മക്കള്‍: ഷാജു എം പീറ്റര്‍ (ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സ് ഡയറക്ടര്‍), റെജി എം. പീറ്റര്‍, ജെസി മാത്യു, റ്റെസി ചെറിയാന്‍, ലിസി സതീഷ്, ജോജി എം. പീറ്റര്‍ (എല്ലാവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: ജ്യോതി പീറ്റര്‍, ഷീബ പീറ്റര്‍, ബെന്നി മാത്യു, ചെറിയാന്‍ വര്‍ഗീസ്, സതീഷ് തോമസ്, ബിന്ദു പീറ്റര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജു പീറ്റര്‍ (646 685 1508), റെജി പീറ്റര്‍ (914 450 4087), ജോജി പീറ്റര്‍ (914 275 2760).