ഫീനിക്‌സ് (അരിസോണ): പാലാക്കുന്നേല്‍ സേവ്യര്‍

ഫീനിക്‌സ് (അരിസോണ): ചങ്ങനാശേരി മാമ്മൂട് നടക്കപ്പാടത്ത് പാലാക്കുന്നേല്‍ സേവ്യര്‍ (കുട്ടപ്പന്‍ -83) ഫീനിക്‌സില്‍ നിര്യാതനായി. പൊതുദര്‍ശനം സെപ്റ്റംബര്‍ 10 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഹോളിക്രോസ് കാത്തലിക് ചാപ്പലില്‍ (9925 W. Thomas Rd, Avondale, AZ) . സംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ പത്തിന് ( 1537 W. Monroe st, Phoenix, AZ). ഭാര്യ ശാന്തമ്മ. മകള്‍: ബെറ്റി. മരുമകന്‍: ഷാജി. നടക്കപ്പാടത്ത് പരേതരായ ശൗരിച്ചന്‍ - മാമികുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോസുകുട്ടി (അരിസോണ), റ്റോമിച്ചന്‍ (ഡാളസ്), ചാക്കോച്ചന്‍ (ഷിക്കാഗോ), സിസ്റ്റര്‍ ജമാലറ്റ് (എസ്.എച്ച് കോണ്‍വന്റ് കോട്ടയം), അമ്മിണികുട്ടി കിഴക്കേതലക്കല്‍, വത്സമ്മ നരികുഴി, പരേതരായ ലില്ലിക്കുട്ടി ഇടയാടി, കുഞ്ഞൂഞ്ഞമ്മ മാറാട്ടുകുളം, തങ്കമ്മ കണ്ടത്തില്‍.