പകലോമറ്റം: പാറേക്കുന്നേല്‍ പി. ഡി. പോള്‍

പകലോമറ്റം: കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ പാറേക്കുന്നേല്‍ പി. ഡി. പോള്‍ (90) നിര്യാതനായി. സംസ്‌കാരം നാളെ 2നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പകലോമറ്റം കേന്ദ്ര കുടുംബ രക്ഷാധികാരി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഭരണങ്ങാനം പേരേക്കാട്ട് റോസമ്മ. മക്കള്‍: ഉഷ, സെബാസ്റ്റ്യന്‍ (ഖത്തര്‍), സിറിള്‍. മരുമക്കള്‍: പരേതനായ ഔസേപ്പച്ചന്‍ നടുവിലേപ്പറമ്പില്‍ (കാവാലം), ലൈസ (സൗദി), ടിന്‍സി (അയര്‍ലന്‍ഡ്).