ഒര്‍ലാന്റോ: എന്‍.പി.ജോണ്‍

ഒര്‍ലാന്റോ: പുന്നയ്ക്കാട് കൊയ്പ്പള്ളില്‍ കുടുംബാംഗവും, ഒര്‍ലാന്റോ മാര്‍ത്തോമ്മ പള്ളി ഇടവകാംഗവുമായ എന്‍.പി.ജോണ്‍ (80) ഒര്‍ലാന്റോയില്‍ നിര്യാതനായി. ഒക്‌ടോബര്‍ 13 ശനിയാഴ്ച ഫ്‌ളോറിഡയിലെ വിന്റര്‍ ഗാര്‍ഡനിലുള്ള ബാള്‍വിന്‍ ഫിര്‍ ചൈല്‍ഡ് ഫ്യൂണറല്‍ ഹോമില്‍ രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനവും, തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകളും നടക്കും. ഇല്ലിനോയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഷിക്കാഗോ മാര്‍ത്തോമ്മ പല്‌ളി ഇടവാകംഗമായിരുന്നു. തുടര്‍ന്ന് ഒര്‍ലാന്റോയിലേക്ക് താമസം മാറ്റുകയും അവിടെ വിശ്രമ ജീവിതം നയിക്കുകയുമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് - സാം മാത്യു (847 208 6416.
അലന്‍ ചെന്നിത്തല