ന്യൂയോര്‍ക്ക്: ജയിംസ് തുരുത്തുവേലില്‍

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന കോട്ടയം നീറിക്കാട് തുരുത്തുവേലില്‍ ജയിംസ് (64) നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 11 വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും (സെന്റ് മേരീസ് ചര്‍ച്ച്, 46 കോങ്ക്ലിന്‍ അവന്യു, ഹാവര്‍ട്രോ), വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും (റോക്ക്‌ലാന്‍ഡ് ക്‌നാനായ കമ്യൂണിറ്റി സെന്റര്‍, 400 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിന്റ്). സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് 36 വെസ്റ്റ് നാക് റോഡിലുള്ള സെന്റ് ആന്തണീസ് റോമന്‍ കാത്തലിക് ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം ചര്‍ച്ച് കോമ്പൗണ്ടിലുള്ള സെന്റ് ആന്തണീസ് കാത്തലിക് സെമിത്തേരിയില്‍. ഭാര്യ എല്‍സി കോട്ടയം ഒളശ്ശ മണപ്പുറം കുടുംബാംഗമാണ്. മക്കള്‍: ടിഫാനി, ടാനിയ, താര, തെരേസ.