ഡാളസ്: ലീലാമ്മ മത്തായി

ഡാളസ്: കങ്ങഴ ചക്കാലയില്‍ പരേതനായ മാത്യു എലിയാമ്മ ദമ്പതികളുടെ മകളും, ഡാളസിലെ പാസ്റ്റര്‍ ഏബ്രഹാം മത്തായിയുടെ ഭാര്യയുമായ ലീലാമ്മ മത്തായി (75) ഡാളസില്‍ നിര്യാതയായി. പൊതു ദര്‍ശനം :ഡിസംബര്‍ ഏഴിന് വൈകിട്ട് 6 മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോന്‍ ഡാളസില്‍ ( 1751 Wall tSreet, Garland, Texas 75041) . സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മണിക്ക് മിമോസ ലെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (1233 N. Beltline Road, Mesquite, TX).തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് സെമിത്തേരിയില്‍ സംസ്‌കാരം. 1972 ല്‍ ന്യൂയോര്‍ക്കില്‍ പ്രവാസ ജീവിതം ആരംഭിച്ച ഏലിയാമ്മ 2018ല്‍ നഴ്‌സിംഗ് മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി ഡാളസ് ബെയ്‌ലര് ഹോസ്പിറ്റലില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .മക്കള്‍: ലെറ്റി ജിജു, ലത ബോബി, ഐസക് ജോയ്‌സ്. (എല്ലാവരും ഡാളസ് )