പേളി ജോമോന്‍; സംസ്‌ക്കാര ശുശ്രൂഷ 11,12 തീയതികളില്‍

കഴിഞ്ഞയാഴ്ച നിര്യാതയായ പേളി ജോമോന്റെ സംസ്‌ക്കാര ശുശ്രൂഷകള്‍ ജനുവരി 11,12 തീയതികളില്‍ നടക്കും. ജനുവരി 11 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 9 വരെ മെഡോവെയ്ല്‍ ഫ്യൂണറല്‍ സെന്റര്‍, 7732 മാവിസ് റോഡ്, ബ്രാംപ്റ്റണിലും ജനുവരി 12 രാവിലെ 10.30 മുതല്‍ 11.30 വരെ സെന്റ്.അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രലിലും മൃതദേഹം പൊതുദര്‍ശനത്തിന് വക്കും. സംസ്‌ക്കാര ചടങ്ങുകള്‍ 11.30 ന് ആരംഭിക്കും. 6933, ടോംക്കന്റോഡ്, മിസ്സസാഗയിലുള്ള അസംപ്ഷന്‍ കാത്തലിക് സെമിത്തേരിയിലാണ് സംസ്‌ക്കാരം. തുടര്‍ന്ന് സെന്റ്. അല്‍ഫോണ്‍സാ ചര്‍ച്ചില്‍ റിസപ്ഷന്‍ നടക്കും.