തോമസ് ജേക്കബിന്റെ ഭാര്യ റേയ്ച്ചൽ തോമസ്
കോട്ടയം: മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറും കേരള പ്രസ് അക്കാദമി മുൻ ചെയർമാനുമായ മാങ്ങാനം തൈപ്പറന്പിൽ ശങ്കരമംഗലം തോമസ് ജേക്കബിന്റെ ഭാര്യ റേയ്ച്ചൽ തോമസ് (അമ്മുക്കുട്ടി - 75)നിര്യാതയായി. സംസ് കാരം ഞായറാഴ്ച 3.45നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 4.30നു മാങ്ങാനം ചെമ്മരപ്പള്ളി ബഥേൽ മാർത്തോമ്മാ പള്ളിയിൽ.പരേത മാവേലിക്കര കുരിശുമൂട്ടിൽ കുടുംബാംഗം. മക്കൾ: അരുണ്‍ ജേക്കബ് തോമസ് (യുകെ), അഞ്ജു മറിയം മാത്യു (തിരുവനന്തപുരം), അനൂപ് മാത്യു തോമസ് (ബംഗളൂരു). മരുമക്കൾ: പാൻസി ജോസ് (യുകെ), കുരുടാമണ്ണിൽ മാത്യു കോശി (തിരുവനന്തപുരം),മറിയംസുഹൈൽ (ബംഗളൂരു).മൃതദേഹം ഞായറാ ഴ്ച രാവിലെ 8.30നു വസതിയിൽ കൊണ്ടുവരും.