കവി ജോസ് വെമ്മേലി അന്തരിച്ചു

തിരുവല്ല: കവി ജോസ് വെമ്മേലി അന്തരിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് തിരുവല്ല കാവുംഭാഗത്തെ വീട്ടില്‍ മൃതശരീരം കണ്ടെത്തിയത്.
കുറച്ചു നാളായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. പോലീസും ബന്ധുക്കളും വിവരമറിഞ്ഞ് വീട്ടില്‍ എത്തിയിട്ടുണ്ട് മൃത ശരീരത്തിന് മൂന്നുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദീര്‍ഘകാലം എറണാകുളം മഹരാജാസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു.