ഷിക്കാഗോ: തെക്കേപ്പുരയില്‍ തങ്കമ്മ പണിക്കര്‍

ഷിക്കാഗോ: കുണ്ടറ തെക്കേപ്പുരയില്‍ പരേതനായ എന്‍.നൈനാന്‍ പണിക്കരുടെ ഭാര്യ തങ്കമ്മ പണിക്കര്‍ (96) ഷിക്കാഗോയില്‍ നിര്യാതയായി. പൊതുദര്‍ശനം ഫെബ്രുവരി 14 വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ 8.30 വരെ എല്‍മെസ്റ്റിലെ 905 കെന്റ് അവന്യൂവിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം 6900 കാസ് അവന്യൂവിലുള്ള ക്ലാരിംഗ്ടണ്‍ ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം. പുത്തൂര്‍ മുള്ളിക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ മറിയാമ്മ പണിക്കര്‍, രാജു പണിക്കേഴ്‌സണ്‍, തോമസ് പണിക്കര്‍, ജില്ലറ്റ് പണിക്കര്‍, ഗ്രേസ് തോമസ്, ജോണ്‍ പണിക്കര്‍, ജോര്‍ജ് പണിക്കര്‍, ഐസക് പണിക്കര്‍. മരുമക്കള്‍: പരേതയായ ഏലിയാമ്മ പണിക്കേഴ്‌സണ്‍, ശാന്തി തോമസ് പണിക്കര്‍, മേരി ജില്ലറ്റ് പണിക്കര്‍, തോപ്പില്‍ തോമസ്, ഷേര്‍ളി ജോണ്‍ പണിക്കര്‍, വത്സ ഐസക് പണിക്കര്‍. ചെറുപ്പം മുതല്‍ ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹം നേടിയിട്ടുള്ള തങ്കമ്മ പണിക്കര്‍ മികച്ച ഗായികയായിരുന്നു.