ഫാ. ​റാ​ഫേ​ൽ ചി​റ്റി​ല​പ്പി​ള്ളി

തൃ​ശൂ​ർ: അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യ ഫാ. ​റാ​ഫേ​ൽ ചി​റ്റി​ല​പ്പി​ള്ളി (89) നിര്യാതനായി. ​സം​സ്കാ​രം മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർജ് ദേവാ​ല​യ​ത്തി​ൽ നടത്തി.
പ​റ​പ്പൂ​ർ ഇ​ട​വ​ക​യി​ലെ ചി​റ്റി​ല​പ്പി​ള്ളി ചേ​റു-കു​ഞ്ഞേ​ത്തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1930 ഒ​ക്ടോ​ബ​ർ 10 ന് ​ജ​നി​ച്ചു. തൃ​ശൂ​ർ മൈ​ന​ർ സെ​മി​നാ​രി, ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം 1960 മാ​ർ​ച്ച് 13ന് ​മാ​ർ ജോ​ർ​ജ് ആ​ല​പ്പാ​ട്ടി​ൽ നി​ന്ന് തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ചു.
പു​ത്ത​ൻ‌പീ​ടി​ക, ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്ത്രീ​ഡ​ൽ ഇ​ട​വ​ക​ക​ളി​ൽ സ​ഹ​വി​കാ​രി​യാ​യി. മൂ​ർ​ക്ക​നാ​ട്, കാ​റ​ളം, പു​തു​ശേ​രി, പാ​റ​ന്നൂ​ർ, വി​ജ​യ​പു​രം(​ചേ​റൂ​ർ), പൂ​വ​ത്തുശേ​രി, പാ​റ​ക്ക​ട​വ്, നെ​ല്ലി​ക്കു​ന്ന്, പു​ത്തൂ​ർ, മു​ണ്ടൂ​ർ, പാ​വ​റട്ടി, പെ​രു​വ​ല്ലൂ​ർ, മു​ണ്ട​ത്തി​ക്കോ​ട്, കു​ട്ടം​കു​ളം, അ​മ്മാ​ടം, വെ​ങ്ങി​ണി​ശേരി, മ​ണ്ണം​പേ​ട്ട, പ​ട​വ​രാ​ട്, നി​ർ​മ​ല​പു​രം, വ​ടൂ​ക്ക​ര, പ​ന​മു​ക്ക്, കോ​ട്ട​പ്പ​ടി, മു​ല്ല​ശേ​രി, കു​രി​യ​ച്ചി​റ എ​ന്നീ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും വേ​ലൂ​ർ, ഒ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫൊ​റോ​ന​വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.ആ​ത്മീ​യ ചി​ന്ത​ക​ൾ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്കെ​ത്തി​ക്കാ​ൻ ആ​ത്മാ​ർ​ത്ഥ​മാ​യി അ​ധ്വാ​നി​ച്ച എ​ഴു​ത്തു​കാ​ര​ൻ, ധ്യാ​ന​ഗു​രു എ​ന്നി​ങ്ങ​നെ സേ​വ​ന​മേ​ഖ​ല​യി​ൽ പ്ര​ശോ​ഭി​ച്ചു.ന​ല്ല ഇ​ട​യ​നും ആ​ടു​ക​ളും, സ​ഭ വ​ള​രു​ന്നു​വോ ത​ള​രു​ന്നു​വോ, അ​ഗ്നി​യി​ൽ വ​ള​ർ​ന്ന പാ​പ്പ തു​ട​ങ്ങി പ​തി​നൊ​ന്നോ​ളം പു​സ്ത​ക​ളു​ടെ ര​ച​യി​താ​വാ​ണ്.
2003 ജൂ​ണ്‍ 24 മു​ത​ൽ തൃ​ശൂ​ർ സെ​ന്‍റ് ജോ​സ​ഫ് വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ച്ചൗ​സേ​പ്പ് (പ​രേ​ത​ൻ), റോ​സ​കു​ട്ടി (പ​രേ​ത), ജോ​ണി, ജോ​ബ്, ഫ്രാ​ൻ​സീ​സ്, സിസ്റ്റർ ​മെ​ർ​ലി എ​ഫ്സി​സി, സിസ്റ്റർ ​പേ​ഷ്യ​ൻ​സ് എ​ഫ്​സി​സി, സിസ്റ്റർ ​ജെ​മ്മ ഗ​ൽ​ഗാ​നി എ​ഫ്സി​സി (പ​രേ​ത) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.