ന്യൂയോര്‍ക്ക്: നാരായണന്‍കുട്ടി നായര്‍

ന്യൂയോര്‍ക്ക്: ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ്, പബ്ലിക്കേഷന്‍ ഡയറക്ടര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള പി.നാരായണന്‍കുട്ടി നായര്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഏപ്രില്‍ ഒമ്പത് ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിന്‍ ഡാനിയേല്‍ ജെ ഡ്യൂഫര്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാര കര്‍മങ്ങള്‍ നടക്കും. തുടര്‍ന്ന് ഗ്രീന്‍വുഡ് സെമിത്തേരിയില്‍ സംസ്‌കാരം. ഭാര്യ പരേതയായ തങ്കമ്മ. മക്കള്‍: അനിത നായര്‍, വിനീത നായര്‍ (ന്യൂയോര്‍ക്ക). കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അമ്മാവനാണ്. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഡാളസ് കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഡാളസ് കേരള അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.